ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു

2017 ലാണ് മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ് തൃണമമൂല്‍ നേതൃത്വവുമായി ഇടഞ്ഞ് ബിജെപിയില്‍ ചേരുന്നത്
മുകുള്‍ റോയ് / ഫയല്‍ ചിത്രം
മുകുള്‍ റോയ് / ഫയല്‍ ചിത്രം
Updated on
1 min read

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായി പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി മുകുള്‍ റോയ് കൂടിക്കാഴ്ച നടത്തും. 

മുകുള്‍ റോയിക്കൊപ്പം മകന്‍ സുഭ്രംഗ്‌സു റോയിയും തൃണമൂലില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയില്‍ മമതയുടെ അനന്തരവനും മൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയും സംബന്ധിക്കും. 

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുകുള്‍ റോയിയുടെ ഘര്‍വാപസിയെക്കുറിച്ച് നേരത്തെ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. അടുത്തിടെ അസുഖബാധിതയായി ആശുപത്രിയില്‍ കഴിയുന്ന മുകുള്‍ റോയിയുടെ ഭാര്യയെ അഭിഷേക് ബാനര്‍ജി സന്ദര്‍ശിച്ചിരുന്നു. 

ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുകുള്‍ റോയിയെ വിളിച്ചിരുന്നു. കഴിഞ്ഞദിവസം ബംഗാളിലെ ബിജെപി നേതാക്കളുടെ യോഗത്തിലും മുകുള്‍ റോയി സംബന്ധിച്ചിരുന്നില്ല. 2017 ലാണ് മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന മുകുള്‍ റോയ് തൃണമമൂല്‍ നേതൃത്വവുമായി ഇടഞ്ഞ് ബിജെപിയില്‍ ചേരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com