ലംബോര്‍ഗിനി വാങ്ങിയ വിവാദ നായകന്‍; ഭാര്യ ബിജെപി നേതാവ്; രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചു; മുലായത്തിന്റെ ഇളയമകന്‍ അന്തരിച്ചു

യുകെയിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ ബിരുദം നേടിയ പ്രതീക് യാദവ്, അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറും ഫിറ്റ്നസ് പ്രേമിയുമായിരുന്നു.
Mulayam Singh Yadav's Younger Son, Prateek Yadav, Dies At 38
പ്രതീക് യാദവ്
Updated on
2 min read

ലഖ്‌നൗ: സമാജ്വാദി പാര്‍ട്ടി സ്ഥാപകനും അന്തരിച്ച മുലായം സിങ് യാദവിന്റെ മകനുമായ പ്രതീക് യാദവ് അന്തരിച്ചു. 38 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ ലഖ്‌നൗവിലെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബിജെപി നേതാവ് അപര്‍ണ യാദവിന്റെ ഭര്‍ത്താവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അര്‍ധ സഹോദരനുമാണ് അദ്ദേഹം.

Mulayam Singh Yadav's Younger Son, Prateek Yadav, Dies At 38
'നഷ്ടത്തിൽ ഓടാൻ വയ്യ'; എയർ ഇന്ത്യ സർവീസ് വെട്ടിച്ചുരുക്കുന്നു, പ്രവാസികൾ ആശങ്കയിൽ

രാവിലെ 6:15-ഓടെയാണ് കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ കൂടെയുണ്ടായിരുന്നില്ല. ദീര്‍ഘകാലമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മരണകാരണം കണ്ടെത്താനായി പോസ്റ്റ്‌മോര്‍ട്ടം നടത്തും. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ പരിക്കേറ്റ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. ബുധനാഴ്ച രാവിലെ ആരോഗ്യസ്ഥിതി വഷളാവുകയും പ്രതികരണമില്ലാതാവുകയും ചെയ്തതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Mulayam Singh Yadav's Younger Son, Prateek Yadav, Dies At 38
'ഫ്ളക്സും ബാനറും വേണ്ട, ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ കർശന നടപടി'; മുന്നറിയിപ്പുമായി ടിവികെ

ആരായിരുന്നു പ്രതീക് യാദവ്?

യുകെയിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ ബിരുദം നേടിയ പ്രതീക് യാദവ്, അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറും ഫിറ്റ്നസ് പ്രേമിയുമായിരുന്നു. 2012 ല്‍, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഒരു ബോഡിബില്‍ഡിംഗ് വെബ്സൈറ്റ് അദ്ദേഹത്തെ 'ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് ദി മന്ത്' ആയി തെരഞ്ഞെടുത്തു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുലായം സിങ് യാദവ് നല്‍കിയ പ്രചോദനമാണ് തന്റെ ഈ ശാരീരിക മാറ്റത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2017ല്‍ അഞ്ച് കോടി രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. സോഷ്യലിസം പറയുന്ന കുടുംബത്തിലെ അംഗം ഇത്രയും വിലകൂടിയ കാര്‍ വാങ്ങിയതിനെ വിമര്‍ശകര്‍ ചോദ്യം ചെയ്തു. എന്നാല്‍, താന്‍ വായ്പയെടുത്താണ് കാര്‍ വാങ്ങിയതെന്നും കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുലായത്തിന്റെ രണ്ടാം വിവാഹത്തിലുള്ള മകന്‍

ആദ്യ ഭാര്യ മാലതി ദേവിയുടെ മരണത്തെ തുടര്‍ന്നാണ് മുലായംസിങ് 2003ല്‍ സാധനയെ വിവാഹം കഴിച്ചത്. സാധനയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് പ്രതീക്. സാധന 2022 ജൂലൈയില്‍ സാധന അന്തരിച്ചു. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2011-ലാണ് പ്രതീക് യാദവും അപര്‍ണ യാദവും വിവാഹിതരായത്. ഏറെക്കാലം പ്രതീക് മുലായത്തിന്റെ മകനാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്ന് അപര്‍ണ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ഇവര്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അപര്‍ണ സ്വാര്‍ഥയാണെന്നും കുടുംബബന്ധങ്ങള്‍ തകര്‍ത്തുവെന്നും ആരോപിച്ച് പ്രതീക് ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. തന്റെ മാനസികാരോഗ്യത്തെ അപര്‍ണ അവഗണിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു.

രാഷ്ട്രീയത്തിനോട് താത്പര്യം കാണിച്ചില്ല

കുടുംബത്തിലെ മറ്റ് പലരില്‍ നിന്നും വ്യത്യസ്തമായി, പ്രതീക് യാദവ് ഒരിക്കലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയോ ഔദ്യോഗിക രാഷ്ട്രീയ പദവികള്‍ വഹിക്കുകയോ ചെയ്തിരുന്നില്ല. അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് എപ്പോഴും അകലം പാലിച്ചു. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ അസംഗഢില്‍ നിന്ന് പ്രതീക് യാദവിനെ മത്സരിപ്പിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.

Summary

Mulayam Singh Yadav's Younger Son, Prateek Yadav, Dies At 38

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com