ഗോള്‍ഡ് ട്രെയ്ഡിങ് വന്‍ലാഭം, ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട സ്ത്രീയെ വിശ്വസിച്ച 62 കാരന് നഷ്ടമായത് 73.72 ലക്ഷം

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സ്ത്രീ പിന്നീട് വിശ്വാസം നേടിയെടുത്ത് പണം തട്ടുകയായിരുന്നു എന്ന് ഖണ്ഡേശ്വര്‍ പൊലീസ് പറയുന്നു
Mumbai man loses Rs 73.72 lakh in gold trading fraud
Mumbai man loses Rs 73.72 lakh in gold trading fraud dating appExpress Illustration
Updated on
1 min read

മുംബൈ: സ്വര്‍ണ വ്യാപാര പദ്ധതിയില്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് അറുപത്തിരണ്ടുകാരനില്‍ നിന്ന് പണം കവര്‍ന്നതായി പരാതി. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട സ്ത്രീയാണ് നവി മുംബൈ സ്വദേശിയില്‍ നിന്നും പണം കവര്‍ന്നത്. 73.72 ലക്ഷം രൂപയാണ് 62 കാരന് നഷ്ടമായത്.

ഡേറ്റിങ് ആപ്പില്‍ സിയ എന്ന് പരിചയപ്പെടുത്തിയ സ്ത്രീ സ്വര്‍ണ വ്യാപാരത്തില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്താണ് ന്യൂ പന്‍വേലില്‍ നിവാസിയായ 62 കാരനെ തട്ടിപ്പിലേക്ക് എത്തിച്ചത്. 2024 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ആയിരുന്നു സ്ത്രീ പണം കവര്‍ന്നത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സ്ത്രീ പിന്നീട് വിശ്വാസം നേടിയെടുത്ത് പണം തട്ടുകയായിരുന്നു എന്ന് ഖണ്ഡേശ്വര്‍ പൊലീസ് പറയുന്നു.

Mumbai man loses Rs 73.72 lakh in gold trading fraud
ഒളിച്ചോട്ടം, തട്ടിക്കൊണ്ടു പോകല്‍; ഒരു വര്‍ഷത്തിനിടെ റെയില്‍വെ കണ്ടെത്തിയത് 16,000 കുട്ടികളെ

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെടുകയും പിന്നീട് വാട്‌സ്ആപ്പ് വഴി ബന്ധം ശക്തമാക്കുകയും ചെയ്താണ് സ്ത്രീ വിശ്വാസം നേടിയെടുത്തത്. പ്രത്യേക ട്രേഡിങ് ആപ്പ് ഉപയോഗിച്ച് നിക്ഷേപം നടത്താന്‍ ആയിരുന്നു പ്രേരണ. ഇത് പ്രകാരം മൂന്ന് മാസങ്ങളിലായി 73.72 ലക്ഷം രൂപ 62- കാരന്‍ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച കാലയവളില്‍ ലാഭവിഹിതം ലഭിക്കാതിരുന്നതോടെ സ്ത്രീയില്‍ നിന്ന് വിവരങ്ങള്‍ തേടിയപ്പോള്‍ ഇവര്‍ അപ്രത്യക്ഷമാകുകയായിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ നിക്ഷേപകന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് വഞ്ചന, തട്ടിപ്പ് എന്നിവയ്ക്കും ഐടി ആക്റ്റിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികളെ കണ്ടെത്താനും ഇടപാടുകളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുമുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Summary

An elderly Navi Mumbai resident was allegedly defrauded of ₹73.72 lakh by a woman he met on an online dating app.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com