ആസ്വദിച്ച് കഴിക്കുന്നതിനിടെ ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍; ഞെട്ടല്‍ മാറാതെ യുവതി; അന്വേഷണം

യുവതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിലാണ് മനുഷ്യ വിരലിന്റെ ഭാഗം കണ്ടെത്തിയത്
 Ice Cream, Finds Human Finger Inside
ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍എക്‌സ്‌
Updated on
1 min read

മുംബൈ: യുവതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം കണ്ടെത്തി. മുംബൈയിലെ മലാഡിലാണ് സംഭവം. കോണ്‍ ഐസ്‌ക്രീമിലാണ് വിരലിന്റെ ഭാഗം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഐസ്‌ക്രീം നിര്‍മാതാക്കളായ 'യെമ്മോ'യ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസമാണ് യുവതി മൂന്ന് ബട്ടര്‍ സ്‌കോച്ച് കോണ്‍ ഐസ്‌ക്രീം ഓണ്‍ലൈനായി ബുക്ക് ചെയ്തത്. ഐസ്‌ക്രീം ആസ്വദിച്ച് കഴിക്കുന്നതിനിടെ യുവതിയുടെ നാവില്‍ വിരലിന്റെ ഭാഗം തട്ടുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ വിരലാണെന്ന് കണ്ടെത്തിയത്. ഐസ്‌ക്രീമില്‍ തള്ളി നില്‍ക്കുന്ന വിരലിന്റെ ഭാഗം യുവതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിരല്‍ കണ്ടെത്തിയതിന് പിന്നാലെ യുവതി ഐസ്‌ക്രീമുമായി പോയി മലാഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ യമ്മോ കമ്പനിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. ഐസ്‌ക്രീമില്‍ നിന്ന് ലഭിച്ച വിരല്‍ ഫോറന്‍സിക് പരിശോധയ്ക്കായി അയച്ചതായും പൊലീസ് അറിയിച്ചു.

 Ice Cream, Finds Human Finger Inside
'ഫോണില്‍ ആത്മാക്കളുമായി സംസാരിക്കുന്നു'; യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com