മുസ്‌ലിം യുവതിയെ നിര്‍ബന്ധിച്ച് നിഖാബ് അഴിപ്പിച്ചു, സുഹൃത്തിനെക്കൊണ്ട് സിന്ദൂരം ചാര്‍ത്തിച്ചതായും പരാതി; വിഡിയോ പുറത്ത്

അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ്‌
Muslim woman forced to remove niqab in Bihar
Muslim woman forced to remove niqab in BiharAI Generated Image
Updated on
1 min read

പട്‌ന: ബിഹാറിലെ നവാദ ജില്ലയില്‍ ഹിന്ദു യുവാവിനൊപ്പം കണ്ട മുസ്ലിം യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച് നിഖാബ് അഴിപ്പിച്ചതായി പരാതി. തീവ്ര ഹിന്ദുത്വ സംഘടനകളില്‍ പെട്ടവരാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. കൂടാതെ, യുവതിയുടെ സുഹൃത്തായ യുവാവിനെക്കൊണ്ട് യുവതിയുടെ നെറ്റിയില്‍ നിര്‍ബന്ധിച്ച് സിന്ദൂരം ചാര്‍ത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

തങ്ങളെ ഉപദ്രവിക്കരുതെന്നും വിട്ടയക്കണമെന്നും യുവതി ആള്‍ക്കൂട്ടത്തോട് അപേക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ അക്രമിസംഘം ഇത് മുഖവിലയ്ക്ക് എടുക്കാതെയാണ് നിര്‍ബന്ധിച്ച് നിഖാബ് അഴിപ്പിച്ചത്. 'വിഡിയോ എന്തായാലും എടുക്കും, അത് തെളിവായി ഇരിക്കട്ടെ' എന്ന് ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം. തുടര്‍ന്ന് 'ജയ് ബജ്രംഗ്ബലി' വിളികളോടെ അക്രമികള്‍ യുവതിയുടെ ബുര്‍ഖയുടെ ഭാഗങ്ങള്‍ മാറ്റുകയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിക്കുകയും ചെയ്തു.

യുവതിയെ ശല്യം ചെയ്യരുതെന്ന് ഒപ്പമുണ്ടായിരുന്ന ഹിന്ദു സുഹൃത്തും ആള്‍ക്കൂട്ടത്തോട് അപേക്ഷിച്ചു. എന്നാല്‍, 'നീ ആദ്യം ഇവിടെ വെച്ച് സിന്ദൂരം ചാര്‍ത്ത്, അതിനുശേഷം മുസ്ലിം ആചാരപ്രകാരം പിന്നീട് ചെയ്‌തോളൂ' എന്നാണ് അക്രമികളില്‍ ഒരാള്‍ ഇതിനോട് പ്രതികരിച്ചത്. ഇവര്‍ പോയതിനു ശേഷവും സംഘം പിന്തുടരുകയും വിഡിയോ പകര്‍ത്തുന്നത് തുടരുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ ലഭിച്ചിട്ടുണ്ടെന്ന് നവാദയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. വിഡിയോയുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണെന്നും, യുവതിയെ ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Muslim woman forced to remove niqab in Bihar
വിദ്യാര്‍ഥികളോട് ചരടും ലോക്കറ്റും അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് അറബി അധ്യാപകന്‍; അന്വേഷണത്തിന് ഉത്തരവ്
Muslim woman forced to remove niqab in Bihar
ട്രെയിന്‍ എസി കോച്ച് 'ഹണിമൂണ്‍ സ്യൂട്ടാക്കി'; വിഡിയോ വൈറല്‍, ടിടിഇക്ക് സസ്‌പെന്‍ഷന്‍
Muslim woman forced to remove niqab in Bihar
അഭിമാന'മുണ്ട്'; ജപ്പാനില്‍ ട്രെയിന്‍ പിടിക്കാന്‍ ഓട്ടത്തോട് ഓട്ടം; ശ്രീധര്‍ വെമ്പുവിന് മുന്നില്‍ അപ്രതീക്ഷിത അതിഥി; വൈറല്‍ വീഡിയോ
Summary

Muslim woman forced to remove niqab in Bihar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com