മോദി പിന്നാക്കക്കാരനല്ല; ജനിച്ചത് ഒബിസി സമുദായത്തില്‍ അല്ലെന്ന് രാഹുല്‍ - വിഡിയോ

മോദി ജനിച്ച സമുദായത്തെ ബിജെപി പിന്നീട് ഒബിസി ആയി പ്രഖ്യാപിക്കുകയായിരുന്നെന്ന് രാഹുല്‍
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി റൂര്‍ക്കലയില്‍
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി റൂര്‍ക്കലയില്‍-പിടിഐ
Updated on
1 min read

ഝര്‍സുഗുഡ (ഒഡിഷ): പ്രധാനമന്ത്രി നേരന്ദ്ര മോദി പിന്നാക്ക വിഭാഗത്തില്‍ ജനിച്ചയാളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ജനിച്ച സമുദായത്തെ ബിജെപി പിന്നീട് ഒബിസി ആയി പ്രഖ്യാപിക്കുകയായിരുന്നെന്ന് രാഹുല്‍ പറഞ്ഞു.

ഗുജറാത്തിലെ തേലി സമുദായത്തിലാണ് മോദി ജനിച്ചത്. അതു പൊതു വിഭാഗത്തില്‍പ്പെട്ട സമുദായമായിരുന്നു. 2000ല്‍ ബിജെപിയാണ് ആ സമുദായത്തെ ഒബിസി പട്ടികയില്‍ പെടുത്തിയത്. പ്രധാനമന്ത്രി പിന്നാക്കക്കാരനാണെന്നത് നുണയാണ്. മോദി ഇതു പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി പിന്നാക്കക്കാരനാണെന്നത് നുണയാണ്. മോദി ഇതു പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്
രാഹുല്‍ ഗാന്ധി
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി റൂര്‍ക്കലയില്‍
എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായത് നല്‍കാന്‍ ശ്രമിക്കുന്നുണ്ട്, രാജ്യസഭയില്‍ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഒബിസിക്കാര്‍ക്കു ഹസ്തദാനം ചെയ്യാത്തയാളാണെന്നു രാഹുല്‍ ആരോപിച്ചു. അദ്ദേഹം കോടീശ്വരന്മാരെ ആലിംഗനം ചെയ്യുന്നയാളാണ്.- രാഹുല്‍ പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു രാഹുല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Xi present, PM Modi says weaponisation of critical minerals hurdle to growth
brics 2026
Todays Top 5 News
Narendra Modi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com