രാജ്യം കെട്ടിപ്പടുക്കുന്നത് രാജി കൊണ്ടുമാത്രമല്ല, പരിഷ്‌കാരങ്ങളാണ് ആവശ്യം: സോനം വാങ്ചുക്

' സ്‌നേഹത്തോടും സഹാനുഭൂതിയോടും കൂടിയായിരിക്കണം രാജ്യം ഭരിക്കപ്പെടേണ്ടത്'
sonam wangchuk
സോനം വാങ്ചുക്X
Updated on
1 min read

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സമരം ചെയ്ത പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് സ്വാഗതം ചെയ്തു. 'ജനാധിപത്യത്തിന്റെ വിജയം' ഉറപ്പാക്കിയ സിജെപിയെ അദ്ദേഹം അഭിനന്ദിച്ചു. എന്നാല്‍ രാജി കൊണ്ടുമാത്രം ഒരു രാജ്യം കെട്ടിപ്പടുക്കാനാകില്ലെന്നും പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും വാങ്ചുക് പ്രതികരിച്ചു.

'സര്‍ക്കാരും ധര്‍മേന്ദ്ര പ്രധാനും സ്വീകരിച്ച നടപടികളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇന്ന് നാം കണ്ടത് ജനാധിപത്യത്തിന്റെ വിജയമാണ്. ഈ വിഷയം ആദ്യം ഉന്നയിച്ച സിജെപി ടീമിനെയും, അവരെ പിന്തുണച്ച സന്നദ്ധപ്രവര്‍ത്തകരെയും, ജനാധിപത്യത്തിനായി നിലകൊണ്ട രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികളെയും യുവാക്കളെയും മുതിര്‍ന്നവരെയും ഞാന്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. എല്ലാറ്റിലുമുപരി അവര്‍ സമാധാനം നിലനിര്‍ത്തിയ രീതിയെ ഞാന്‍ കൂടുതല്‍ ആദരിക്കുന്നു. നാം ഈ സമാധാനം തുടരുമെന്നും ഭാവിയില്‍ ഒരിടത്തും തെറ്റായ കാര്യങ്ങള്‍ സംഭവിക്കില്ലെന്നും പ്രതീക്ഷിക്കുന്നു.

പരിഷ്‌കാരങ്ങള്‍ക്കായി നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാജി കൊണ്ടുമാത്രം ഒരു രാജ്യം കെട്ടിപ്പടുക്കാനാകില്ല. വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണമുണ്ടാകണം, അതിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കണം. സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ കാണിച്ച ഉദാരമനസ്‌കത തുടര്‍ന്നുള്ള പരിഷ്‌കരണ ശ്രമങ്ങളിലും ദൃശ്യമാകുമെന്ന് കരുതുന്നു. വിദ്യാഭ്യാസത്തില്‍ മാത്രമല്ല, ഭരണത്തിലും പരിഷ്‌കാരങ്ങള്‍ ഉണ്ടാകണം. ഇനി മുതല്‍ രാജ്യം ഭരിക്കുന്ന രീതി മാറുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌നേഹത്തോടും സഹാനുഭൂതിയോടും കൂടിയായിരിക്കണം രാജ്യം ഭരിക്കപ്പെടേണ്ടത്, ഭയത്തോടെയല്ല; അനീതിയുടെ പാതയിലല്ല, സത്യത്തിന്റെ പാതയിലാണ് അത് നയിക്കപ്പെടേണ്ടത്' -വാങ്ചുക് പറഞ്ഞു.

ജൂണ്‍ 6നാണ് ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ആരംഭിച്ചത്. ജൂണ്‍ 28ന് വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതോടെയാണ് പ്രക്ഷോഭത്തിന് വലിയ ജനശ്രദ്ധ ലഭിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് ധര്‍മേന്ദ്ര പ്രധാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ, പ്രതിഷേധം അവസാനിപ്പിച്ചതായി സിജെപി പ്രഖ്യാപിച്ചു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ എഫ്‌ഐആറുകള്‍ റദ്ദാക്കുന്നതും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി സിജെപി പ്രതിനിധികള്‍ അറിയിച്ചു.

sonam wangchuk
എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി
sonam wangchuk
യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നത്, പ്രധാനമന്ത്രി മാപ്പ് പറയണം: രാഹുല്‍ ഗാന്ധി
sonam wangchuk
യഥാര്‍ഥ 'വിശ്വഗുരു' ജെന്‍ സികള്‍; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് വാങ്ചുകിന്റെ ഭാര്യ
Summary

Nation Not Built By Resignation Alone, Need Reforms: Sonam Wangchuk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com