വാട്‌സ്ആപ്പ്‌ പ്രൊഫൈല്‍ ഔറംഗസേബ്; മുംബൈയില്‍ യുവാവ് അറസ്റ്റില്‍

മൊബൈല്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് കേസെടുത്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: ഔറംഗസേബിന്റെ ചിത്രം വാട്‌സ്ആപ്പ്‌ പ്രൊഫൈല്‍ ചിത്രമാക്കിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന ഹൈന്ദവ സംഘടനകളുടെ പരാതിയിലായിരുന്നു അറസ്റ്റ്. മൊബൈല്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് കേസെടുത്തത്. നവി മുംബൈയിലാണ് സംഭവം. നോട്ടീസ് നല്‍കിയ ശേഷം ഇയാളെ പൊലീസ് വിട്ടയച്ചു.

മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളിലായി കുറച്ചു നാളുകളായി ഔറംഗസേബിന്റെയും ടിപ്പുസുല്‍ത്താന്റെയും ചിത്രം സ്റ്റാറ്റസ് ആക്കിയതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നു. ഇരുവരുടേയും ചിത്രങ്ങളും ഓഡിയോ ക്ലിപ്പും വാട്‌സ്ആപ്പ്‌ സ്റ്റാറ്റസ് ആക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം തെരുവില്‍ ഇറങ്ങിയതോടെയായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം.

തുടര്‍ന്ന് പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ തകര്‍ക്കുകയുമായിരുന്നു. ഔറംഗസേബിനെ മഹത്വവല്‍കരിക്കുന്ന നടപടികള്‍ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്  പറഞ്ഞതിന് പിന്നാലെയായിരുന്നു സംഭവങ്ങള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com