

ന്യൂഡല്‍ഹി: രാജ്യത്ത് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളുടെ എണ്ണം രണ്ടായി കുറഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍. ഛത്തീസ്ഗഡിലെ ബിജാപൂരും ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും എന്നീ രണ്ട് ജില്ലകളില്‍ മാത്രമാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ളത്. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ല 'ഡിസ്ട്രിക്റ്റ് ഓഫ് കണ്‍സെന്‍സ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
രാജ്യത്ത് 2026 മാര്‍ച്ച് 31 ന് മുന്‍പ് മാവോയിസ്റ്റ് സാന്നിധ്യം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തുന്നതിനായി മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളുടെ വര്‍ഗ്ഗീകരണം പുതുക്കിയിരുന്നു. കേന്ദ്ര ഫണ്ടിന്റെയും സുരക്ഷാ വിഭവങ്ങളുടെയും വിനിയോഗം എന്നിവയാണ് ഉന്നത തലയോഗം പരിഗണിച്ചത്. ഈ യോഗത്തിലാണ് മാവോയിസ്റ്റ് ബാധിത ജില്ലകളുടെ പട്ടിക പുതുക്കിയത്.
പുതിയ വര്‍ഗ്ഗീകരണം അനുസരിച്ച്, മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളും അക്രമങ്ങളും നിലനില്‍ക്കുന്ന മേഖലകളാണ് നക്‌സല്‍ ബാധിത പ്രദേശങ്ങളാണ് കണക്കാക്കുന്നത്. ഇവിടങ്ങളില്‍ പരമാവധി സുരക്ഷാ വിന്യാസം ആവശ്യമാണ്. സംഘര്‍ഷത്തില്‍ നിന്ന് മുക്തമായെങ്കിലും സുരക്ഷയും സാമ്പത്തിക പിന്തുണയും ആവശ്യമുള്ളവയാണ് 'ഡിസ്ട്രിക്റ്റ് ഓഫ് കണ്‍സെന്‍സ്' എന്ന പട്ടികയിലുള്ളത്. ഭീഷണി നിയന്ത്രിക്കപ്പെട്ടതും എന്നാല്‍ നിരീക്ഷണം തുടരുന്ന ജില്ലകളും, മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവനത്തിന് സാധ്യതയുള്ള ജില്ലകളാണ് 'ലെഗസി ആന്‍ഡ് ത്രസ്റ്റ്' വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates