'മത്സരിക്കാത്തത് സ്വന്തം തീരുമാനം'; ബിജെപി അവഗണിച്ചിട്ടില്ലെന്ന് അണ്ണാമലൈ

'ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് താന്‍ തന്നെയാണ് ബിജെപി കോര്‍ കമ്മിറ്റിയെ രേഖാമൂലം അറിയിച്ചത്'
K Annamalai clarifies after BJP snub from Tamil Nadu
K Annamalai clarifies after BJP snub from Tamil Nadu
Updated on
1 min read

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത് മത്സരിക്കേണ്ടെന്ന സ്വന്തം തീരുമാനത്തെ തുടര്‍ന്നെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. പാര്‍ട്ടി തനിക്ക് 'ടിക്കറ്റ് നിഷേധിച്ചിട്ടില്ല, പക്ഷേ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു' എന്നാണ് അണ്ണാമലൈയുടെ വിശദീകരണം.

K Annamalai clarifies after BJP snub from Tamil Nadu
അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി

ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് താന്‍ തന്നെയാണ് ബിജെപി കോര്‍ കമ്മിറ്റിയെ രേഖാമൂലം അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നത് സ്വന്തം തീരുമാനമാണ്. മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കില്‍, നേതൃത്വത്തിന് എനിക്ക് എങ്ങനെ ടിക്കറ്റ് നല്‍കാന്‍ കഴിയും. അതാണ് സത്യം എന്നും ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അണ്ണാമലൈ പറഞ്ഞു. 'മത്സരത്തിന് തയ്യാറായിരുന്നു എങ്കില്‍ ഏത് മണ്ഡലത്തില്‍ നിന്നും സ്ഥാര്‍ഥിയാകുമായിരുന്നു. എന്നാല്‍ താന്‍ സ്വന്തം നിലയില്‍ വിട്ടുനിന്നു. പാര്‍ട്ടിയ്ക്കും എന്‍ഡിഎ മുന്നണിയ്ക്കും വേണ്ടി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും' അദ്ദേഹം അറിയിച്ചു. തന്റെ സ്ഥാനാര്‍ഥിത്വം വലിയ വാര്‍ത്തയായ സാഹചര്യത്തിലാണ് ഇത്തരം ഒരു വിശദീകരണം നല്‍കുന്നത് എന്നും അണ്ണാമലെ വ്യക്തമാക്കി.

K Annamalai clarifies after BJP snub from Tamil Nadu
കാര്‍ കിണറ്റിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ചയാണ് ബിജെപി പ്രഖ്യാപിച്ചത്. എഐഎഡിഎംകെ സഖ്യത്തില്‍ 27 സീറ്റുകളിലാണ് ബിജെപി തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പാര്‍ട്ടി മത്സരിക്കുന്ന മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ബിജെപി തമിഴ്നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

പട്ടിക പ്രകാരം കേന്ദ്രമന്ത്രി എല്‍ മുരുകന്‍ അവിനാശി സീറ്റില്‍ നിന്ന് ജനവിധി തേടും. മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരിലും മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസന്‍ കോയമ്പത്തൂര്‍ (നോര്‍ത്ത്) ല്‍ നിന്നും മത്സരിക്കും. കോയമ്പത്തൂര്‍ നോര്‍ത്ത് സീറ്റില്‍ മത്സരിക്കാന്‍ നേരത്തെ അണ്ണാമലൈ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോഡക്കുറിച്ചിയില്‍ കീര്‍ത്തിക ശിവകുമാര്‍, വിളവന്‍കോട് മണ്ഡലത്തില്‍ എസ് വിജയധരണി, തള്ളി സീറ്റില്‍ നാഗേഷ് കുമാറും മത്സരിക്കും. 234 മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായുള്ള സീറ്റ് ധാരണ പ്രകാരം ബിജെപിക്ക് 27 സീറ്റുകളാണ് നീക്കിവച്ചിട്ടുള്ളത്. അന്‍ബുമണി രാമദോസ് നയിക്കുന്ന പിഎംകെ 18 സീറ്റിലും, ടിടിവി ദിനകരന്റെ എഎംഎംകെയ്ക്ക് 11 സീറ്റുകളിലും മത്സരിക്കും. എഐഎഡിഎംകെ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

Summary

Following his exclusion from the BJP candidate list for the upcoming Tamil Nadu Assembly elections, former state BJP president K Annamalai on Saturday clarified that he "wasn't denied a ticket, but he chose not to contest."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Tamil Nadu CM Vijay Presents Gift Box to Home Minister Amit Shah
Tamil Nadu government suspended Guziliamparai Tahsildar M Ayyasamy for ordering a headcount of CPI and CPM members
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Sandeep G Varier
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com