'ഡാന്‍സിങ് ഗേള്‍' ശില്‍പ്പത്തെ വസ്ത്രം ധരിപ്പിച്ച് രൂപമാറ്റം വരുത്തി; ചരിത്ര വസ്തുവിനെ തെറ്റായി ചിത്രീകരിച്ചു; എന്‍സിഇആര്‍ടിക്കെതിരെ വ്യാപക വിമര്‍ശനം

എന്‍സിഇആര്‍ടി പുതുതായി അവതരിപ്പിച്ച ഒന്‍പതാം ക്ലാസിലെ പാഠപുസ്തകമായ 'മധുരിമ'യിലെ ആദ്യ അധ്യായമായ 'ഹിസ്റ്ററി ഓഫ് ആര്‍ട്‌സ്' (കലയുടെ ചരിത്രം) ലാണ് ഈ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
dancing girl
NCERT shades image of Indus Valley 'dancing girl' in new class 9 art textbookani
Updated on
1 min read

ന്യൂഡല്‍ഹി: സിന്ധുനദീതട സംസ്‌കാരത്തിന്റെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നായ മോഹര്‍ജൊദാരോയിലെ ഡാന്‍സിങ് ഗേള്‍ വെങ്കല ശില്‍പ്പം എന്‍സിആര്‍ടിയുടെ പുതിയ പാഠപുസ്തകത്തില്‍ പ്രത്യക്ഷപ്പെട്ടത് പുതിയ രൂപത്തില്‍. വസ്ത്രം ധരിപ്പിച്ച രൂപത്തിലാണ് ശില്‍പ്പമുള്ളത്. കാഴ്ചയില്‍ മാറ്റം വരുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

dancing girl
ഒരൊറ്റ ജനപ്രതിനിധി പോലുമില്ലാത്ത പാർട്ടിയിലേക്ക് 20 തൃണമൂൽ നേതാക്കളുടെ കൂട്ടക്കുടിയേറ്റം; രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഭരണഘടനാ പ്രതിസന്ധിക്ക് പിന്നിലെന്ത്?

എന്‍സിഇആര്‍ടി പുതുതായി അവതരിപ്പിച്ച ഒന്‍പതാം ക്ലാസിലെ പാഠപുസ്തകമായ 'മധുരിമ'യിലെ ആദ്യ അധ്യായമായ 'ഹിസ്റ്ററി ഓഫ് ആര്‍ട്‌സ്' (കലയുടെ ചരിത്രം) ലാണ് ഈ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.യഥാര്‍ത്ഥ പുരാവസ്തുവിന്റെ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, പാഠപുസ്തകത്തിലെ ചിത്രത്തില്‍ മാറ്റം വരുത്തിയതായി കാണാം.

എന്‍സിഇആര്‍ടിയുടെ ആറാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണിത്. ആറാം ക്ലാസിലെ പുസ്തകത്തില്‍ ശില്‍പം അതിന്റെ യഥാര്‍ത്ഥ രൂപത്തിലാണ് ഉള്ളത്.

dancing girl
'ഇന്ദിര ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ ബിജെപിയെ നിരോധിക്കുമായിരുന്നു'; ഗെഹ്‌ലോട്ടിന്റെ പരാമര്‍ശത്തില്‍ വിവാദം

കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ ഈ ശില്‍പത്തിന്റെ ചിത്രം കൃത്യമായി ഉപയോഗിക്കുന്നുണ്ട്. മുമ്പ് വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് മുരളി മനോഹര്‍ ജോഷി വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോള്‍ പോലും ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ രൂപം തന്നെയാണ് പുസ്തകങ്ങളില്‍ ഉണ്ടായിരുന്നത്. ചരിത്രത്തിലാദ്യമായാണ് ഇതിന്റെ രൂപത്തില്‍ ഇത്തരമൊരു മാറ്റം വരുത്തുന്നത്.

ഈ തീരുമാനത്തിന് പിന്നിലെ യുക്തിയെ എന്‍സിഇആര്‍ടി പാഠപുസ്തക വികസന സമിതി അധ്യക്ഷന്‍ മിഷേല്‍ ഡാനിനോ രൂക്ഷമായി വിമര്‍ശിച്ചു. നഗ്‌നത അനുയോജ്യമല്ല എന്ന ചിന്താഗതി കാലഹരണപ്പെട്ട വിക്ടോറിയന്‍ കാഴ്ചപ്പാടാണ്. എന്നിട്ടാണ് നമ്മള്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ കൊളോണിയല്‍ സ്വാധീനത്തില്‍ നിന്ന് മുക്തമാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്, അദ്ദേഹം പറഞ്ഞു.

Summary

NCERT’s ‘age-appropriate’ cover-up of Mohenjo-daro’s dancing girl raises questions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com