ഝാര്‍ഖണ്ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് അട്ടിമറി ജയം; രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി

ഝാര്‍ഖണ്ഡ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തില്‍ ക്രോസ് വോട്ടിങ് നടന്നതോടെ എന്‍ഡിഎ സ്ഥാനാര്‍ഥി അട്ടിമറി ജയം നേടി
Parimal Nathwani
Parimal Nathwanisource: x
Edited By:
Updated on
1 min read

റാഞ്ചി: ഝാര്‍ഖണ്ഡ് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തില്‍ ക്രോസ് വോട്ടിങ് നടന്നതോടെ എന്‍ഡിഎ സ്ഥാനാര്‍ഥി അട്ടിമറി ജയം നേടി. തെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റുകളില്‍ ഒന്നില്‍ ഭരണകക്ഷിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) ബെദ്യനാഥ് റാമും രണ്ടാമത്തെ സീറ്റില്‍ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥി പരിമള്‍ നാത്വാനിയും ജയിച്ചു.

ഇന്ത്യ സഖ്യത്തില്‍നിന്നുള്ള വോട്ടുകള്‍ ലഭിച്ചതോടെയാണ് എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ഥി ജയിച്ചത്. 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഇന്ത്യ സഖ്യത്തിന് 56 എംഎല്‍എമാരുണ്ട്. രണ്ട് സീറ്റുകളിലും ജയിക്കാന്‍ ഈ അംഗ സഖ്യ മതിയായിരുന്നു. 28 ഫസ്റ്റ് വോട്ടുകളാണ് ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ജെഎംഎമ്മിന് 34, കോണ്‍ഗ്രസിന് 16, ആര്‍ജെഡിക്ക് നാല്, സിപിഐ എംഎല്ലിന് രണ്ട് എന്നിങ്ങനെയാണ് ഇന്ത്യ സഖ്യത്തിലെ എംഎല്‍എമാരുടെ അംഗബലം. 24 എംഎല്‍എമാരാണ് എന്‍ഡിഎ മുന്നണിക്ക് ഉള്ളത്. ബെദ്യനാഥിന് 30 വോട്ടുകളും നത്വാനിക്ക് 28 വോട്ടുകളും ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണവ് ഝാക്ക് 20 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

Parimal Nathwani
'ദുര്‍മന്ത്രവാദം ചെയ്യുന്നു' എന്ന സംശയം; വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തി ഡോക്ടര്‍

മൂന്ന് വോട്ടുകള്‍ അസാധുവായി. ഇതില്‍ രണ്ടെണ്ണം ബിജെപി എംഎല്‍എമാരുടെയും ഒന്ന് കോണ്‍ഗ്രസ് എംഎല്‍എയുടേതുമാണ്. ജെഎംഎം, ആര്‍ജെഡി, ഇടതുപക്ഷ പാളയങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ എന്‍ഡിഎ പിന്തുണച്ച സ്ഥാനാര്‍ഥിക്ക് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Parimal Nathwani
'ടെലഗ്രാം രാജ്യത്തെ പുതിയ ഡാർക്ക് വെബ്ബ്, കുറ്റവാളികളുടെ സുരക്ഷിത താവളം'; കേന്ദ്ര സർക്കാർ

NDA-backed candidate wins Jharkhand Rajya Sabha polls after cross-voting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com