ലഖ്‌നൗ: പ്രിയ നേതാവ് മുലായം സിങ് യാദവിന് യാത്രാമൊഴി ചൊല്ലി പതിനായിരങ്ങള്‍. ജന്മനാടായ സൈഫായിലായിരുന്നു സംസ്‌കാരം. സംസ്‌കാര ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ഉള്‍പ്പടെ നിരവധി നേതാക്കള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു.
അവസാനമായി തങ്ങളുടെ പ്രിയനേതാജിയെ കാണാന്‍ ആയിരങ്ങളാണ് സൈഫായില്‍ എത്തിയത്. ഇടയ്ക്കിടെ പെയ്ത ചാറ്റല്‍ മഴയെയും അവഗണിച്ചാണ് അത്രയേറെ ആളുകള്‍ അന്ത്യകര്‍മ്മ ചടങ്ങിനായി എത്തിയത്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകീട്ടാണ് മുലായത്തിന്റെ മൃതദേഹം ജന്മനാടായ സൈഫായില്‍ എത്തിച്ചത്. ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീട്ടിലെത്തി മുലായത്തിന് അന്ത്യാജ്ഞലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും വേണ്ടി അദ്ദേഹം പുഷ്പ ചക്രം അര്‍പ്പിച്ചു.
മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവിൽ മെയ്ൻപുരിയിൽനിന്നുള്ള ലോക്സഭാംഗമാണ്. അസംഗഢിൽനിന്നും സംഭാലിൽനിന്നും പാർലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
റാം മനോഹർ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ൽ ആദ്യമായി യുപി നിയമസഭയിലെത്തി. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവിൽക്കിടന്നു. 1977ൽ ആദ്യമായി മന്ത്രിയായി.
1980ൽ ലോക്ദൾ പാർട്ടിയുടെ അധ്യക്ഷനായി. പിന്നീട് ഈ പാർട്ടി ജനതാദളിന്റെ ഭാഗമായി. ലോക്ദൾ പിളർന്നതോടെ ക്രാന്തികാരി മോർച്ച പാർട്ടിയുമായി മുലായം രംഗത്തെത്തി. 1989ൽ ആദ്യമായി യുപി മുഖ്യമന്ത്രിയായി. കേന്ദ്രത്തിൽ വിപി സിങ് സർക്കാർ താഴെ വീണതോടെ ജനതാദൾ (സോഷ്യലിസ്റ്റ്) പാർട്ടിയുമായി ചേർന്ന് കോൺഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടർന്നു.
1992ൽ സമാജ്‌വാദി പാർട്ടി രൂപീകരിച്ചു. 1993ൽ ബിഎസ്പിയുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടു. കോൺഗ്രസിന്റെയും ജനതാദളിന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. 1995ൽ സഖ്യകക്ഷികൾ പിന്മാറിയതോടെ സർക്കാർ വീണു.1996ൽ 11ാം ലോക്സഭയിൽ മെയ്ൻപുരിയെ പ്രതിനിധീകരിച്ചിരുന്നു. അന്നത്തെ സഖ്യ സർക്കാരിൽ പ്രതിരോധ മന്ത്രിയായി. 1998ൽ കേന്ദ്രസർക്കാർ നിലംപതിച്ചപ്പോൾ പിന്നീട് സാംഭാൽ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തി. 1999ൽ സംഭാലിൽനിന്നും കന്നൗജില്‍നിന്നും ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചു.
2003 സെപ്റ്റംബറിൽ ബിജെപി – ബിഎസ്പി സർക്കാർ താഴെവീണപ്പോൾ കിട്ടിയ അവസരം പാഴാക്കാതെ സ്വതന്ത്രരുടെയും ചെറുപാർട്ടികളുടെയും പിന്തുണയോടെ മൂന്നാം വട്ടവും മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിപദത്തിൽ കയറിയപ്പോഴും ലോക്സഭാംഗമായിരുന്നു അന്ന് മുലായം. അതു രാജിവച്ച് പിന്നീട് നിയമസഭയിലേക്കു മത്സരിച്ചു. എന്നാൽ അതേ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചു. ജയിച്ചെങ്കിലും അതു രാജിവച്ചു മുഖ്യമന്ത്രിസ്ഥാനത്തു തുടർന്നു. 2007ലെ തിരഞ്ഞെടുപ്പിൽ ബിഎസ്പിയോട് തോൽക്കുന്നതുവരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates