മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 26ന്; റിപ്പോര്‍ട്ട്

പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മാതൃക
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മാതൃക
Updated on: 
1 min read

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 26ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി ആദ്യതവണ സത്യപ്രതിജ്ഞ ചെയ്ത തീയതിയായതിനാലാണ് മെയ് 26ന് തെരഞ്ഞെടുത്തതെന്നാണ്് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. 

പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈയില്‍ ആരംഭിക്കാനനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനം പുതിയ മന്ദിരത്തില്‍ ചേരാന്‍ സാധ്യതിയില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2021 ജനുവരി 15നാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. 888 സീറ്റുള്ള ലോക്‌സഭാ ഹാള്‍, 384 സീറ്റുള്ള രാജ്യസഭാ ഹാള്‍, എല്ലാ എംപിമാര്‍ക്കും വെവ്വേറെ ഓഫിസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാള്‍, ലൈബ്രറി തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പുതിയ മന്ദിരം. ഭാവിയില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതു വിലയിരുത്തിയാണ് ഈ ക്രമീകരണങ്ങള്‍. ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതായിരിക്കും പുതിയ പാര്‍ലമെന്റ്. 64,500 ചതുരശ്ര മീറ്ററാകും ആകെ വിസ്തീര്‍ണം. നാല് നിലകളുള്ള മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER