നവജാതശിശുവിനെ മാലിന്യക്കുഴിയില്‍ കണ്ടെത്തി, ഉയരത്തില്‍ നിന്ന് എറിഞ്ഞതാകാം, തലയില്‍ നീര്; നില ഗുരുതരം 

കുഞ്ഞിന്റെ ശരീരത്തില്‍ ഒടിവുകള്‍ കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

റാംപൂര്‍: നവജാതശിശുവിനെ മാലിന്യക്കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ റാംപൂറിലാണ് സംഭവം. പെണ്‍കുട്ടിയെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുഞ്ഞിനെ ഉയരത്തില്‍ നിന്ന് കുഴിയിലേക്ക് എറിഞ്ഞതായാണ് വിവരം. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ നില ഗുരുതരമായിരുന്നെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകല്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയൊള്ളെന്നും നോഡല്‍ ഓഫീസര്‍ ഡോ രാജീവ് അഗര്‍വാള്‍ പറഞ്ഞു.

കുഞ്ഞിന്റെ തലയില്‍ നീര് ഉണ്ടെന്നും ശരീരത്തില്‍ ഒടിവുകള്‍ കണ്ടെത്തിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എക്‌സറെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുഞ്ഞിനെ കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com