വിവാഹ സല്‍ക്കാരത്തിന് ഒരുങ്ങുന്നതിനിടെ വധൂവരന്മാര്‍ മരിച്ചനിലയില്‍; അന്വേഷണം 

വിവാഹ വിരുന്നിന് മുന്‍പ് വധുവരന്മാരെ മരിച്ച നിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

റായ്പുര്‍: വിവാഹ വിരുന്നിന് മുന്‍പ് വധൂവരന്മാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വധുവിനെ കുത്തിക്കൊന്ന ശേഷം വരന്‍ ജീവനൊടുക്കുകയായിരുന്നു എന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ഛത്തീസ്ഗഡിലെ റായ്പുരിലാണു സംഭവം. തിക്രപറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അസ്ലം (24), കഖാഷ ബാനു (22) എന്നിവരാണു മരിച്ചത്. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. ചൊവ്വാഴ്ച രാത്രിയാണു വിവാഹ സല്‍ക്കാരം തീരുമാനിച്ചിരുന്നത്. 

വിരുന്നു സല്‍ക്കാരത്തിനു തൊട്ടുമുന്‍പാണു സംഭവമെന്ന് പൊലീസ് പറഞ്ഞു. വിരുന്ന് സല്‍ക്കാരത്തിന് ഒരുങ്ങുന്നതിനായി മുറിയില്‍ കയറി സമയത്ത് ഇരുവരും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് യുവതിയെ കുത്തിക്കൊന്ന ശേഷം വരന്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. 

യുവതിയുടെ കരച്ചില്‍ കേട്ട് വരന്റെ അമ്മ ഓടിയെത്തി. പക്ഷേ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കുറെനേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതായപ്പോള്‍ വീട്ടുകാര്‍ ജനല്‍ ബലമായി തുറന്നു നോക്കി. നിലത്ത് ഇരുവരെയും അബോധാവസ്ഥയില്‍ കിടക്കുന്നതാണു കണ്ടത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകടന്നെങ്കിലും രണ്ടുപേര്‍ക്കും മരണം സംഭവിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com