

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി. രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്തി എന്ന ആരോപണത്തിലാണ് നടപടി.
അഴിമതി നിരോധന നിയമപ്രകാരമാണ് വിചാരണയ്ക്ക് അനുമതി നല്‍കിയിട്ടുള്ളത്. കേസില്‍ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചുകൊണ്ടുള്ള സിബിഐ അപേക്ഷ അംഗീകരിച്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന, അന്തിമ തീരുമാനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയായിരുന്നു.
ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരില്‍ വിജിലന്‍സിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രാലയങ്ങളില്‍ ചാരപ്പണി നടത്തിയെന്നാരോപിച്ച് 2015-ല്‍ പ്രത്യേക രഹസ്യാന്വേഷണ സംഘം രൂപീകരിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവയുടെ ഫോണ്‍ രേഖകളടക്കം ചോര്‍ത്തിയെന്നാണ് ആരോപണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates