ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്; ബിജെപി ഭരണം അവസാനിപ്പിക്കാന്‍ ആം ആദ്മി 

നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അവകാശം ഇല്ലെന്നായിരുന്നു കോടതി വിധി
എഎപി /ഫയല്‍
എഎപി /ഫയല്‍

ന്യൂഡല്‍ഹി: മൂന്നു തവണ മുടങ്ങിയ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 10 അംഗങ്ങള്‍ വോട്ടു ചെയ്യുന്നതിനെച്ചൊല്ലി ആം ആദ്മി പാര്‍ട്ടി-ബിജെപി സംഘര്‍ഷത്തെത്തുടര്‍ന്നാണ് മൂന്നു തവണയും മേയര്‍ തെരഞ്ഞെടുപ്പ് മുടങ്ങിയത്. 

തുടര്‍ന്ന് വിഷയം സുപ്രീംകോടതിയിലുമെത്തി. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അവകാശം ഇല്ലെന്നായിരുന്നു കോടതി വിധി. മേയര്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ഉടന്‍ തന്നെ ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവരെയും തെരഞ്ഞെടുക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. 

ഷെല്ലി ഒബ്‌റോയി ആണ് ആംആദ്മി പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. ഇത്തവണ നടന്ന ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍, 15 വര്‍ഷം നീണ്ട ബിജെപി ഭരണം അവസാനിപ്പിച്ചാണ് ആം ആദ്മി പാര്‍ട്ടി ഭൂരിപക്ഷം നേടിയത്. 250 അംഗ കൗണ്‍സിലില്‍ എഎപിക്ക് 134 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 104 ഉമ കോണ്‍ഗ്രസിന് ഒമ്പതും കൗണ്‍സിലര്‍മാരാണ് ഉള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com