പൂര്‍ണ നഗ്നയായി നവവധുവിന്റെ മൃതദേഹം, കൈ ഞരമ്പു മുറിച്ചു; കൊലപാതകം ഭര്‍ത്താവ് രാത്രിജോലിക്ക് പോയ സമയത്ത് 

മഹാരാഷ്ട്രയില്‍ നവവധു മരിച്ചനിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ: മഹാരാഷ്ട്രയില്‍ നവവധു മരിച്ചനിലയില്‍. 24കാരിയെയാണ് പാല്‍ഘര്‍ വിരാറിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണ് എന്ന് സ്ഥിരീകരിച്ച പൊലീസ് അന്വേഷണത്തിന് രണ്ടു സംഘത്തെ നിയോഗിച്ചു.

ശനിയാഴ്ചയാണ് സംഭവം. പ്രിയ കാംബ്ലെയാണ് മരിച്ചത്. ഒക്ടോബര്‍ 24നായിരുന്നു യുവതിയുടെ വിവാഹം. തലേദിവസം രാത്രി ഭര്‍ത്താവ് നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ പോയ സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. ഫ്‌ലാറ്റിലെ മൂന്നാമത്തെ നിലയിലാണ് സംഭവം നടന്നത്.

പിറ്റേന്ന് രാവിലെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയ സമയത്താണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നഗ്നയായ നിലയിലായിരുന്നു മൃതദേഹം. കൈയിലെ ഞരമ്പ് മുറിച്ചനിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com