തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് പ്രതിമാസം 1000 രൂപ; ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായ അലവന്‍സ് പദ്ധതി പ്രകാരം രണ്ട് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ സഹായം അനുവദിക്കുക
Nitish Kumar
Nitish Kumar announces Rs 1000 monthly aid for unemployed graduates in Bihar
Updated on
1 min read

പട്ന: തെരഞ്ഞെടുപ്പ് അടുത്ത ബിഹാറില്‍ യുവാക്കളെ ലക്ഷ്യമിട്ട് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബിരുദം പൂര്‍ത്തിയാക്കിയ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. മുഖ്യമന്ത്രി നിശ്ചയ് സ്വയം സഹായ അലവന്‍സ് പദ്ധതി പ്രകാരം രണ്ട് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ സഹായം അനുവദിക്കുക.

Nitish Kumar
മലയൊന്നാകെ ഇടിഞ്ഞ് ദേശീയപാതയിലേക്ക്; എംപിയും കൂട്ടരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ

നേരത്തെ, ഇന്റര്‍മീഡിയറ്റ് (പ്ലസ് ടു) പരീക്ഷ പാസായ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് നല്‍കിയിരുന്ന സഹായമാണ് ഇപ്പോള്‍ ബിരുദം പൂര്‍ത്തിയാക്കിയവരിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. തൊഴില്‍രഹിതരായ യുവാക്കളെ ജോലി കണ്ടെത്തുന്നതില്‍ സഹായിക്കുക എന്നതായിരുന്നു 2016 ഒക്ടോബര്‍ 2 നാണ് ബിഹാറില്‍ സ്വാശ്രയ അലവന്‍സ് പദ്ധതിയുടെ ലക്ഷ്യം.

Nitish Kumar
പമ്പുകളുടെ പ്രവര്‍ത്തന സമയത്ത് ശുചിമുറി സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി; ഉടമകള്‍ക്ക് തിരിച്ചടി

തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കള്‍ക്ക് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനും മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള സഹായം എന്ന നിലയിലാണ് പദ്ധതി വിഫുലീകരിക്കുന്നതെന്നാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ അവകാശവാദം. 20-25 വയസ്സിനിടയില്‍ പ്രായമുള്ള, സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ജോലി ചെയ്യാത്ത, സ്വന്തമായി സ്വയം തൊഴില്‍ ഇല്ലാത്ത, നിലവില്‍ ജോലി അന്വേഷിക്കുന്ന ബിരുദധാരികള്‍ക്കാണ് സഹായം ലഭിക്കുക.

Summary

Bihar chief minister Nitish Kumar on Thursday announced that the state government will give Rs.1,000 per month for two years to unemployed youth having completed graduation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com