'സ്വര്‍ണം വാങ്ങരുത്, വര്‍ക്ക് ഫ്രം ഹോം തുടങ്ങണം'; പൗരന്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി

ജനങ്ങള്‍ സാധ്യമെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്ക്കാനും മെട്രോ ട്രെയിനുകള്‍ പോലുള്ള പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
Narendra Modi
Narendra ModiPTI
Updated on
1 min read

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇന്ധന ചെലവ് കുറയ്ക്കണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ പെട്രോളും ഡീസലും വിവേകപൂര്‍വം ഉപയോഗിക്കണം. ഇന്ധനച്ചെലവ് കുറക്കാന്‍ ഇത് സഹായിക്കും. നമ്മുടെ വിദേശനാണ്യത്തെ സംരക്ഷിക്കാനായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Narendra Modi
ഹിന്ദിയില്‍ പ്രാവീണ്യം, പുരുഷാധിപത്യ കോട്ട തകര്‍ത്ത് മുന്നേറ്റം; ആരാണ് വിജയ് മന്ത്രിസഭയിലെ യുവമുഖം കീര്‍ത്തന ?

ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ്, വിര്‍ച്വല്‍ മീറ്റീങ് എന്നിവ വീണ്ടും തുടങ്ങണം. പെട്രോള്‍-ഡീസല്‍ വില വലിയ രീതിയില്‍ ഉയരുകയാണ്. ഈയൊരു സാഹചര്യത്തില്‍ നമ്മുടെ വിദേശനാണ്യം സംരക്ഷിക്കുകയെന്നത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ സാധ്യമെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്ക്കാനും മെട്രോ ട്രെയിനുകള്‍ പോലുള്ള പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

വിവാഹങ്ങള്‍ക്കും അവധിക്കാല യാത്രകള്‍ക്കുമായി വിദേശത്തേക്ക് പോകുന്ന സംസ്‌കാരം വളര്‍ന്നുവരുന്നതായി പ്രധാനമന്ത്രി പറഞ്ഞു, നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ യാത്രകള്‍ മാറ്റിവയ്ക്കമണമെന്നും മോദി പറഞ്ഞു.

Summary

No Foreign Weddings: PM Modi's Strategy To Combat Rising Prices

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Narendra Modi
PM Narendra Modi
Prime Minister Narendra Modi
Narendra Modi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com