ധാരാവിയില്‍ ഒറ്റ കോവിഡ് രോഗി പോലും പുതുതായി ഇല്ല; കൊറോണയെ പിടിച്ചുകെട്ടി ഏഷ്യയിലെ ഏറ്റവും വലിയ ചേരി

രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ആദ്യമായി മുംബൈയിലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഒറ്റ കോവിഡ് കേസ് പോലും പുതുതായി റിപ്പോര്‍ട്ട് ചെയ്തില്ല
ധാരാവി/ ഫയല്‍ ചിത്രം
ധാരാവി/ ഫയല്‍ ചിത്രം
Updated on
1 min read

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ആദ്യമായി മുംബൈയിലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഒറ്റ കോവിഡ് കേസ് പോലും പുതുതായി റിപ്പോര്‍ട്ട് ചെയ്തില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചത്.

ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരും നിതാന്ത ജാഗ്രതയോടെ ഇടപെട്ടതിന്റെ ഫലമായാണ് ധാരാവിയില്‍ കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നത് മൂലം ധാരാവിയില്‍ രോഗവ്യാപനം വര്‍ധിക്കുമോ എന്ന ആശങ്കയിലായിരുന്നു ഇതുവരെ. ജനങ്ങള്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍ ഒന്നാണ് ധാരാവി.

ജൂലൈ 26നാണ് ഇതിന് മുന്‍പ് പ്രതിദിനം രേഖപ്പെടുത്തുന്നതില്‍ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകള്‍. അന്ന് രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോവിഡ് കേസുകള്‍ ഉയരുന്നതാണ് ദൃശ്യമായത്. തുടര്‍ന്ന് ഇന്നാണ് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒറ്റ കോവിഡ് കേസും ഇന്ന് ധാരാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ധാരാവിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകാതെ തടഞ്ഞുനിര്‍ത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com