വോട്ടില്ലെങ്കില്‍ വെളിച്ചമില്ല; തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ തെരുവുവിളക്കുകള്‍ നീക്കി ബിജെപി സ്ഥാനാര്‍ഥി

രാഷ്ട്രീയ പ്രതികാരമാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുമ്പോള്‍, അനധികൃത വൈദ്യുതി കണക്ഷന്‍ ആയതിനാലാണ് നടപടിയെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം.
Streetlights removed in Rajasthan's Tonk after BJP candidate loses panchayat poll
വൈദ്യുതി വിളക്കുകള്‍ അഴിച്ചുമാറ്റുന്നു
Edited By:
Updated on: 
1 min read

ജയ്പൂര്‍: പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന് പിന്നാലെ ഗ്രാമങ്ങളിലെ തെരുവുവിളക്കുകള്‍ അഴിച്ചുമാറ്റി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് സംഭവം. രാഷ്ട്രീയ പ്രതികാരമാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുമ്പോള്‍, അനധികൃത വൈദ്യുതി കണക്ഷന്‍ ആയതിനാലാണ് നടപടിയെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം.

റാനോലി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള കുംഹരോണ്‍, കിധനി, ബീഗംപുര, ഹനീഫ്ഗഞ്ച്, ബിജല്‍പുര, എന്നീ ഗ്രാമങ്ങളിലായി അന്‍പതോളം എല്‍ഇഡി തെരുവുവിളക്കുകളാണ് സ്ഥാപിച്ചിരുന്നത്. നിവായ് എംഎല്‍എ രാംസഹായ് വര്‍മയുടെ പഴ്‌സനല്‍ അസിസ്റ്റന്റായ അലോക് ശര്‍മയുടെ നിര്‍ദേശ പ്രകാരമാണ് ഇവ സ്ഥാപിച്ചതെന്ന് ഗ്രാമവാസികള്‍ പറയുന്നു. അലോക് ശര്‍മയുടെ ഭാര്യ പ്രിയങ്ക ശര്‍മ നാലാംവാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും തോറ്റു. ഫലം വന്നതിന് തൊട്ടുപിന്നാലെ വിളക്കുകള്‍ അഴിച്ചുമാറ്റുകയായിരുന്നു.

പ്രിയങ്ക ശര്‍മ്മയുടെ തെരഞ്ഞെടുപ്പ് പരാജയവുമായി തെരുവുവിളക്കുകള്‍ നീക്കം ചെയ്തതിന് ബന്ധമുണ്ടെന്ന ആരോപണം എംഎല്‍എ രാംസഹായ് വര്‍മ്മ നിഷേധിച്ചു. ദീപാവലിക്ക് മുന്നോടിയായി സ്ഥാനാര്‍ഥകളാണ് വിളക്കുകള്‍ സ്ഥാപിച്ചതെന്നും വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അവ നീക്കം ചെയ്തതെന്നും വര്‍മ്മ പറഞ്ഞു. ബില്ലിങ് വിഷയത്തിലാണ് വൈദ്യുതി ബോര്‍ഡ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍പഞ്ചുമാര്‍ വൈദ്യുതി ബില്‍ അടയ്ക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ബാക്കിയുള്ള നാല്‍പ്പതോളം തൂണുകളില്‍ നിന്ന് വിളക്കുകള്‍ നീക്കം ചെയ്യുന്നത് നിര്‍ത്തിവെച്ചതായും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Summary

Streetlights removed in Rajasthan's Tonk after BJP candidate loses panchayat poll

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER