തമിഴ്‌നാട്ടില്‍ എല്ലാം സാധാരണ പോലെ; പണിമുടക്ക് അവധി ആഘോഷമാക്കാന്‍ മലയാളികളുടെ തിരക്ക്

ദേശീയ പണിമുടക്കെന്ന ആഹ്വാനം ഉണ്ടെങ്കിലും സ്ഥാപനങ്ങള്‍ അടയ്ക്കുകയോ തൊഴില്‍ തടസപെടുത്തുകയോ ഗതാഗതം നിശ്ചലമാവുകയോ ഇല്ല.
national strike
തമിഴ്‌നാട്ടില്‍ പണിമുടക്ക് ദിവസം സര്‍വീസ് നടത്തുന്ന ബസ്‌SM ONLINE
Updated on
1 min read

ചെന്നൈ: ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണമാണെങ്കില്‍ തമിഴ് നാട് സാധാരണ ദിവസം പോലെ സജീവമാണ് അതിര്‍ത്തി പട്ടണമായ കമ്പത്തും പരിസര മേഖലകളിലും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. തൊഴില്‍ മേഖലയും സജീവമാണ്. പണിമുടക്കില്‍ കിട്ടിയ അവധി ആഘോഷിയ്ക്കാന്‍ നിരവധി മലയാളികള്‍ ആണ് തമിഴ് നാട്ടിലേയ്ക് എത്തിയത്.

national strike
സംഘടിത ന്യൂനപക്ഷത്തിന്റെ അതിക്രമം; മറ്റ് സംസ്ഥാനങ്ങള്‍ ഇതിനൊക്കെ അപ്പുറത്തേക്ക് വളര്‍ന്നു; പണിമുടക്കിനെതിരെ ശശി തരൂര്‍

ഹര്‍ത്താലിലും പണിമുടക്കിലും കേരളം നിശ്ചലമാകുമ്പോള്‍ തമിഴ് നാട്ടിലെ സ്ഥിതി വ്യത്യസ്തമാണ്. എല്ലാ ദിവസവും പോലെ സജീവമാണ് പണിമുടക്ക് ദിവസങ്ങളും തമിഴ്‌നാട്ടില്‍. ദേശീയ പണിമുടക്കെന്ന ആഹ്വാനം ഉണ്ടെങ്കിലും സ്ഥാപനങ്ങള്‍ അടയ്ക്കുകയോ തൊഴില്‍ തടസപെടുത്തുകയോ ഗതാഗതം നിശ്ചലമാവുകയോ ഇല്ല.

ദേശീയപണിമുടക്കില്‍ കേരളം നിശ്ചലമായതോടെ നിരവധി ആളുകളാണ് 'അവധി' ആഘോഷിയ്ക്കാന്‍ തമിഴ് നാട്ടില്‍ എത്തിയത്. കമ്പത്തെ മുന്തിരിപാടത്തെ കാഴ്ചകള്‍ ആസ്വദിയ്ക്കാനായിരുന്നു മലയാളികള്‍ ഏറെ എത്തിയത്. മുന്തിരിപ്പാടവും സന്ദര്‍ശിച്ച് സമീപ മേഖലകളിലൂടെ ഒരു റോഡ് ട്രിപ്പും നടത്തി തമിഴ്‌നാടന്‍ ഭക്ഷണവും ആസ്വദിചാണ് അതിര്‍ത്തി കടന്നെത്തിയ മലയാളികളുടെ മടക്കം.

Summary

Normalcy in Tamil Nadu; Rush of Malayalis to celebrate strike day as a holiday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com