നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി

വിചാരണക്കോടതി നടപടി തെറ്റെന്നാണ് ഇ ഡി യുടെ വാദം. മറ്റ് കേസുകളെയും ഇത് ബാധിക്കുമെന്നും ഇ ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Court notice to Sonia Gandhi, Rahul in National Herald case
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധിfile
Updated on
1 min read

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ഉള്‍പ്പെടെയുള്ള ആവശ്യത്തില്‍ മറുപടി സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അപ്പീലിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി.

Court notice to Sonia Gandhi, Rahul in National Herald case
723 പേരെ സ്ഥിരപ്പെടുത്തും, ശമ്പളത്തോടെ പ്രസവാവധി, തമിഴ്നാട്ടില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍

വിചാരണക്കോടതി നടപടി തെറ്റെന്നാണ് ഇ ഡി യുടെ വാദം. മറ്റ് കേസുകളെയും ഇത് ബാധിക്കുമെന്നും ഇ ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നായിരുന്നു ഡല്‍ഹി റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. തുടര്‍ന്ന് ഇ ഡി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

Court notice to Sonia Gandhi, Rahul in National Herald case
ഓയില്‍ മര്‍ദ്ദത്തില്‍ അസ്വാഭാവികത; എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തില്‍ പറയുമന്നത്. എന്നാല്‍ ഈ കുറ്റപത്രം കഴിഞ്ഞ ദിവസം കോടതി തള്ളി. ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. എഫ് ഐ ആറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനാകൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപ്പത്രം സ്വീകരിക്കാന്‍ വിസമ്മതിച്ചത്. നിലവില്‍ നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഗൂഢാലോചനയില്‍ ഡല്‍ഹി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

Summary

Notices issued to Sonia Gandhi and Rahul Gandhi in National Herald case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com