723 പേരെ സ്ഥിരപ്പെടുത്തും, ശമ്പളത്തോടെ പ്രസവാവധി, തമിഴ്നാട്ടില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍

ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യന്‍ പറഞ്ഞു
TN govt agrees to consider demands of striking nurses as protest enters fifth day
TN govt agrees to consider demands of striking nurses as protest enters fifth day X
Updated on
1 min read

ചെന്നൈ: സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി നഴ്‌സുമാര്‍ സമരത്തിലാണ്. 2026 ജനുവരി പകുതിയോടെ 723 പേരെ സീനിയോരിറ്റി അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

TN govt agrees to consider demands of striking nurses as protest enters fifth day
പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കും

ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി എം എ സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്ത് നഴ്‌സുമാര്‍ പണിമുടക്കിലാണ്. സമരത്തിന്റെ മൂന്നാം ദിവസം 500 ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുള്‍പ്പെടെ സമരത്തില്‍ അണി നിരന്നു.

TN govt agrees to consider demands of striking nurses as protest enters fifth day
പുറത്ത് ആനക്കലി, ഓടിയെത്തി സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍, അയ്യന്‍കുന്നിനെ വിറപ്പിച്ച് കാട്ടാന

ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാണ് നഴ്‌സുമാരെ 14,000 രൂപ ഏകീകൃത ശമ്പളത്തില്‍ നിയമിച്ചത്. ഡിഎംകെ അധികാരത്തില്‍ വന്നതിന് ശേഷം അവരുടെ ശമ്പളം പ്രതിമാസം 18,000 രൂപയായി പരിഷ്‌കരിച്ചെന്നും സുബ്രഹ്മണ്യന്‍ അവകാശപ്പെട്ടു. കൂടാതെ സര്‍ക്കാര്‍ 3614 നഴ്‌സുമാരുടെ സേവനം സ്ഥിരപ്പെടുത്തി. കൂടാതെ 11 സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ 1200 നഴ്‌സുമാരെ നിയമിച്ചു. 169 നഴ്‌സുമാരുടെ സേവനം സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒഴിവുകള്‍ വരുമ്പോള്‍ സേവനം സ്ഥിരപ്പെടുത്തുമെന്ന വ്യവസ്ഥയോടെയാണ് നഴ്‌സുമാരെ തുടക്കത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ 80,00ത്തിലധികം നഴ്‌സുമാരാണ് പണിമുടക്കുന്നത്.

Summary

TN govt agrees to consider demands of striking nurses as protest enters fifth day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com