പുറത്ത് ആനക്കലി, ഓടിയെത്തി സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍, അയ്യന്‍കുന്നിനെ വിറപ്പിച്ച് കാട്ടാന

Elephant rampage in Kannur caused widespread panic and damage
കാട്ടാന
Updated on
1 min read

കണ്ണൂര്‍: അയ്യന്‍കുന്നിനെ വിറപ്പിച്ച കാട്ടാന ആക്രമണത്തിനിടെ ഓടിയെത്തി സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധികള്‍. ഇന്നലെ രാവിലെ 5 മണിയോടെയാണ് ഒറ്റയാന്‍ അങ്ങാടിക്കടവ് പഞ്ചായത്തംഗം ഓരത്തേല്‍ ബിന്ദു ഷാജിയുടെ വീട്ടുമുറ്റത്ത് എത്തിയത്. വാണിയപ്പാറ, അങ്ങാടിക്കടവ്, കുമന്‍തോട്, വലിയപറമ്പുംകരി എന്നിവിടങ്ങളിലൂടെ പകല്‍ മുഴുവനും ആന ഓടുകയായിരുന്നു. നാട്ടുകാരും വനപാലകരും ആനയെ തുരത്താന്‍ ശ്രമിച്ചെങ്കിലും ആന ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങി. ഇതിനിടെ നിരവധി നാശനഷ്ടങ്ങളും ആനയുണ്ടാക്കി.

Elephant rampage in Kannur caused widespread panic and damage
'അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരൻ'; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്‍റാം

സത്യപ്രത്ജ്ഞയ്ക്ക് ശേഷം ഇന്നലെ ആനയെ തുരത്താന്‍ തദ്ദേശ സ്ഥാനപങ്ങളിലേക്ക് വിജയിച്ച ജനപ്രതിനിധികളും എത്തിയിരുന്നു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്തു. അയ്യന്‍കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കലക്ടര്‍ ഇന്ന് നിരോധനജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെയാണ് ആനയെ ഇന്ന് പുലര്‍ച്ചെയോടെ വനത്തിലേക്കു തുരത്താനായത്.

Elephant rampage in Kannur caused widespread panic and damage
പണപ്പെട്ടിയൊക്കെ ഔട്ട്, ചില്ലറ വേണ്ടേ വേണ്ട! കേരളത്തില്‍ യുപിഐ ഇടപാടുകളില്‍ കുതിച്ചുചാട്ടം

ജില്ലാ പഞ്ചായത്തംഗം ജയ്‌സണ്‍ കാരക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിന്‍സ് മാത്യു, മനോജ് എം.കണ്ടത്തില്‍, പഞ്ചായത്തംഗം ബിന്ദു ഷാജി തുടങ്ങിയവരും ആനയെ തുരത്തുന്നതിന് നേതൃത്വം നല്‍കി. ആന ഉള്‍ക്കാട്ടിലേക്കു പോയെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ആന വീണ്ടും കാടിറങ്ങാതിരിക്കാന്‍ വനംവകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.

Summary

Elephant rampage in Kannur caused widespread panic and damage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com