മേളയ്ക്കിടെ അശ്ലീലനൃത്തം; സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മേളക്കിടെ അരങ്ങേറിയ അശ്ലീല നൃത്തത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അശ്ലീലനൃത്തത്തിന്റെ വീഡിയോ ദൃശ്യം
അശ്ലീലനൃത്തത്തിന്റെ വീഡിയോ ദൃശ്യം
Updated on: 
1 min read

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച മൃഗമേളയ്ക്കിടെ അശ്ലീലനൃത്തം നടത്തിയ മുനിസിപ്പല്‍ ഓഫിസറെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. മാന്‍ഡസോര്‍ മുനിസിപ്പല്‍ ചീഫ് ഓഫിസര്‍ നാസിര്‍ അലി ഖാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജില്ല ആസ്ഥാനത്തുനിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഷാംഗണ്ഡ് ടൗണില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു പരിപാടി. മേളക്കിടെ അരങ്ങേറിയ അശ്ലീല നൃത്തത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാട്ടിനൊപ്പം സ്ത്രീകള്‍ നൃത്തം വെക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലെ ബാനറില്‍ സംസ്ഥാന മന്ത്രി ഹര്‍ദീപ് സിങ്ങിന്റെയും മാ മഹിഷാസുര മര്‍ദിനി ദേവിയുടെയും ചിത്രങ്ങളും കാണാനാകും.

സംഭവം വിവാദമായതോടെ മുനിസിപ്പല്‍ ഓഫിസര്‍ നാസിര്‍ ഖാനെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി നഗര വികസന മന്ത്രി ഭൂപേന്ദ്ര സിങ്ങിന് കത്ത് അയച്ചിരുന്നു. പരിപാടി ഒരു സമുദായത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തിയതായും മുന്‍സിപ്പല്‍ ഓഫീസര്‍ ചൂണ്ടിക്കാട്ടി. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉജ്ജെയ്ന്‍ ഡിവിഷനല്‍ കമീഷണര്‍ സന്ദീപ് യാദവ് ഖാനെ സസ്‌പെന്‍ഡ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com