പിന്നാക്കക്കാരായ ഉദ്യോഗസ്ഥര്‍ നാടിനെ നശിപ്പിക്കുന്നു; വിവാദ പരാമര്‍ശവുമായി ടിആര്‍എസ് നേതാവ് 

പിന്നാക്കാക്കാരായ ഉദ്യോഗസ്ഥര്‍ നാടിനെ നശിപ്പിക്കുന്നു; വിവാദ പരാമര്‍ശവുമായി ടിആര്‍എസ് നേതാവ് 
ധര്‍മ റെഡ്ഡി /ഫയല്‍
ധര്‍മ റെഡ്ഡി /ഫയല്‍
Updated on: 
1 min read

ഹൈദരാബാദ്: പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ തെലങ്കാനയെ നശിപ്പിച്ചെന്ന് ടിആര്‍എസ് എംഎല്‍എ. മുന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള പാവപ്പെട്ടവര്‍ക്കു പരീക്ഷയില്‍ 99 മാര്‍ക്ക് നേടിയാല്‍ പോലും ജോലി കിട്ടുന്നില്ലെന്നും എംഎല്‍എ ധര്‍മ റെഡ്ഡി പറഞ്ഞു. വാറങ്കലിലിനെ യോഗത്തിലായിരുന്നു പരാമര്‍ശം.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ അനീതിക്കിരയാവുകയാണ്. അവര്‍ മറ്റു ജാതിക്കാളേക്കാള്‍ ദരിദ്രരാണ്. പരീക്ഷയില്‍ 99 മാര്‍ക്കു കിട്ടിയാല്‍ പോലും ജോലി കിടുന്നില്ല- ധര്‍മ റെഡ്ഡി പ്രസംഗിച്ചു.

''പിന്നാക്ക ജാതിക്കാരായ ഉദ്യോഗസ്ഥര്‍ തെലങ്കാനയെ നശിപ്പിക്കുകയാണ്. ഇന്നു തന്നെ ഒരു സംഭവമുണ്ടായി. ഇവിടെ പിന്നാക്കക്കാരനായ നല്ല ഒരു ഉദ്യോഗസ്ഥനുണ്ടെന്ന് കുറച്ചു പേര്‍ എന്നോടു പറഞ്ഞു.  നന്നായി ജോലി ചെയ്യുന്നയാളാണോ എന്നു ഞാന്‍ അവരോടു ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു മറുപടി. അവര്‍ പറയുന്നിടത്തെല്ലാം ഒപ്പിട്ടു കൊടുക്കും. അതുകൊണ്ട് അത്തരക്കാരെ നല്ല ഉദ്യോഗസ്ഥരെന്നു പറയുന്നു.'' ധര്‍മ റെഡ്ഡി പറഞ്ഞു.

ധര്‍മ റെഡ്ഡിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. വംശീയ പരാമര്‍ശം നടത്തിയ റെഡ്ഡിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശ്രാവണ്‍ ദസോജു ട്വീറ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com