

കൊൽക്കത്ത: ബംഗാളിലെ സംഘർഷത്തിൽ ഒരു തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സുജാപുരിലുണ്ടായ സംഘർഷത്തിൽ മുസ്തഫ ഷെയ്‌ക്ക് ആണ് കൊല്ലപ്പെട്ടത്. പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് തൃണമൂൽ ആരോപിച്ചു.
സാഹേബ് ഗഞ്ചിൽ ബ്ലോക്ക് വികസന ഓഫിസറുടെ കാര്യാലയത്തിനു പുറത്ത് തൃണമൂൽ കോൺഗ്രസ്–ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.
കേന്ദ്രമന്ത്രി നിഷിത് പ്രമാണിക് ആക്രമിക്കപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെയായിരുന്നു സംഘർഷം. സംഘർഷമുണ്ടായ ഇടങ്ങൾ രണ്ടാം ദിവസവും ഗവർണർ സിവി ആനന്ദബോസിന്റെ സന്ദർശനം തുടരുകയാണ്.
പെട്രോള്‍ ബോംബേറും കല്ലേറും തമ്മിലടിയുമായി സൗത്ത് 24 പർഗാനയിൽ ഒതുങ്ങി നിന്ന സംഘർഷം കുച്ച് ബിഹാറിലേക്കും സുജാപുരിലേക്കും വ്യാപിച്ചു. അടുത്ത മാസം എട്ടിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബംഗാളിൽ സംഘർഷം തുടരുന്നത്. സുരക്ഷയ്‌ക്ക് കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates