

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസിന് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അറായില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയത്തിന് ശേഷം രാജ്യം തങ്ങളുടെ സൈന്യത്തെക്കുറിച്ച് അഭിമാനിച്ചിരുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസിനും സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദളിനും അത് ഇഷ്ടപ്പെട്ടില്ലെന്നും മോദി പറഞ്ഞു.
'പാകിസ്ഥാനിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്, പക്ഷേ കോണ്‍ഗ്രസ് രാജകുടുംബത്തിന് ഉറക്കം നഷ്ടപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഞെട്ടലില്‍ നിന്ന് പാകിസ്ഥാനും കോണ്‍ഗ്രസുകാര്‍ക്കും ഇതുവരെ കരകയറാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെച്ചൊല്ലി പ്രതിപക്ഷ സഖ്യത്തിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. 'വികസിത ഇന്ത്യ' എന്ന പ്രതിജ്ഞയുമായി എന്‍ഡിഎ മുന്നോട്ട് പോകുകയാണ്. മറുവശത്ത്, കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. പ്രകടന പത്രികയില്‍ കോണ്‍ഗ്രസുമായി കൂടിയാലോചിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്രയധികം വിദ്വേഷമുണ്ടെങ്കില്‍, അവര്‍ പിന്നീട് പരസ്പരം തല തല്ലിപ്പൊളിക്കും. ഓര്‍ക്കുക, അത്തരം ആളുകള്‍ക്ക് ബിഹാറിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല, പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറിനെ ശൂന്യമാക്കിയ ഇരുട്ടാണ് ജംഗിള്‍രാജ്. ലാലു പ്രസാദ് യാദവ് ഭരണത്തെ വിമര്‍ശിക്കാന്‍ ബിജെപി ഉപയോഗിക്കുന്ന പദമാണ് 'ജംഗിള്‍ രാജ്'. നിതീഷ് കുമാറും എന്‍ഡിഎ സര്‍ക്കാരും ബീഹാറിനെ ആ ദുഷ്‌കരമായ കാലഘട്ടത്തില്‍ നിന്ന് കരകയറ്റി, അദ്ദേഹം പറഞ്ഞു. അവര്‍ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ബിഹാറിന്റെ വിഭവങ്ങളില്‍ നിങ്ങള്‍ക്ക് അവകാശമില്ലേ? നുഴഞ്ഞുകയറ്റക്കാര്‍ ബിഹാര്‍ പിടിച്ചെടുക്കാന്‍ നിങ്ങള്‍ അനുവദിക്കുമോ? അവരെ സംരക്ഷിക്കുന്നവര്‍ കുറ്റവാളികളല്ലേ? അവരുടെ ലക്ഷ്യങ്ങള്‍ അപകടകരമാണ്. അതിനാല്‍ നിങ്ങള്‍ ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയും സൂക്ഷിക്കണം. അവര്‍ ജംഗിള്‍ രാജിന്റെ പാഠശാലയില്‍ പഠിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
'ഫാക്ടറികള്‍ അടച്ചുപൂട്ടുന്ന റെക്കോര്‍ഡ് കൈവശമുള്ളവര്‍ക്ക് പുതിയ ബിസിനസുകള്‍ ആരംഭിക്കാന്‍ കഴിയുമോ? നിക്ഷേപകര്‍ റാന്തല്‍ വിളക്കും (ആര്‍ജെഡിയുടെ ചിഹ്നം) ചുവന്ന പതാകയും (സിപിഐഎംഎല്‍ ചിഹ്നം) കാണുമ്പോള്‍ അവര്‍ ഇവിടെ പണം നിക്ഷേപിക്കുമോ? എന്‍ഡിഎയ്ക്ക് മാത്രമേ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരാന്‍ കഴിയൂ, എന്നും പ്രധാനമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates