പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന സ്ഥിതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ റെക്കോര്‍ഡിട്ടെന്ന് പ്രതിപക്ഷം

വിദ്യാഭ്യാസമന്ത്രി താനൊഴിച്ച് മറ്റുള്ളവരെയെല്ലാം കുറ്റപ്പെടുത്തുന്നു
rahul gandhi
രാഹുൽ​ഗാന്ധി ലോക്സഭയിൽ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ചോദ്യപേപ്പര്‍ ചോര്‍ച്ച വളരെ ഗൗരവമേറിയ വിഷയമാണ്. പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. നീറ്റില്‍ മാത്രമല്ല എല്ലാ പ്രധാന പരീക്ഷകളിലും, നമ്മുടെ പരീക്ഷാ സമ്പ്രദായത്തില്‍ വളരെ ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് രാജ്യം കരുതുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസമന്ത്രി താനൊഴിച്ച് മറ്റുള്ളവരെയെല്ലാം കുറ്റപ്പെടുത്തുന്നു. നടക്കുന്ന കാര്യങ്ങളെന്താണെന്ന് വിദ്യാഭ്യാസമന്ത്രിക്ക് അറിവില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രാജ്യത്തെ ദശലക്ഷം വിദ്യാര്‍ത്ഥികളും രാജ്യത്തെ പരീക്ഷകളില്‍ നടക്കുന്ന സംഭവങ്ങളില്‍ ആശങ്കപ്പെടുന്നു. രാജ്യത്തെ പരീക്ഷാസമ്പ്രദായം തട്ടിപ്പാണെന്ന് ഇവര്‍ കരുതുന്നു. പണക്കാരനാണെങ്കില്‍ ഇന്ത്യന്‍ പരീക്ഷാ സമ്പ്രദായത്തെ വിലക്കെടുക്കാന്‍ സാധിക്കുമെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഈ സര്‍ക്കാര്‍ റെക്കോര്‍ഡാണ് സൃഷ്ടിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ അന്വേഷണങ്ങളില്‍ പുതിയ വെളിപ്പെടുത്തലുകളാകുന്നു. കൂടുതല്‍ അറസ്റ്റുകളുണ്ടാകുന്നു. കേന്ദ്രവിദ്യാഭ്യാസമന്ത്രി ആ സ്ഥാനത്ത് തുടരുമ്പോള്‍ പ്രക്ഷോഭത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

rahul gandhi
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പങ്കെടുക്കാം; വിലക്ക് പിന്‍വലിച്ച് കേന്ദ്രം, വിവാദം

ചോദ്യപേപ്പര്‍ ചോര്‍ച്ച കോണ്‍ഗ്രസ് ഭരണകാലത്താണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മറുപടി പറഞ്ഞു. റിസള്‍ട്ട് പുറത്തുവിട്ടത് സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ്. ഈ വിഷയം രാഷ്ട്രീയമാക്കാനുദ്ദേശിക്കുന്നില്ല. അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എത്രതവണ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായി എന്നതിന്റെ ലിസ്റ്റ് തന്റെ പക്കലുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി 240 ലേറെ പരീക്ഷകള്‍ നടത്തി. അഞ്ചു കോടിയിലേറെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഒരു തെളിവും ഇല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indira Gandhi in Emergency period
Government looks at involving Air Force for safe transport of NEET papers
NSU protest
NEET-UG held on May 3 cancelled after Rajasthan paper leak
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com