മത്സരത്തിന്റെ ആവേശത്തില്‍ ബെറ്റ് വെച്ചു, ആഭ്യന്തരമന്ത്രി 'പെട്ടു'; കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം

തുമകൂരുവില്‍ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്‌സിറ്റി കബഡി ടൂര്‍ണമെന്റിനിടെയാണ് സംഭവം
G Parameswara
G Parameswara
Updated on
1 min read

ബംഗലൂരു: മത്സരത്തിനിടെ 500 രൂപയുടെ ബെറ്റ് വച്ച കര്‍ണാടക ആഭ്യന്തരമന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മന്ത്രി ജി പരമേശ്വരയാണ് ബെറ്റ് വെച്ച് കുടുങ്ങിയത്. തുമകൂരുവില്‍ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്‌സിറ്റി കബഡി ടൂര്‍ണമെന്റിനിടെയാണ് സംഭവം. ബംഗളൂരു 42-ാം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.

G Parameswara
വാഹന അപകടം സംഭവിച്ചയാള്‍ക്ക് കൃത്രിമ അവയവങ്ങളുടെ ചെലവു കൂടി നല്‍കണം: സുപ്രീംകോടതി

ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ ശുഭ കല്യാണുമായിട്ടാണ്, ആഭ്യന്തരമന്ത്രി പരമേശ്വര 500 രൂപയുടെ സൗഹൃദ പന്തയം വെച്ചത്. വിജയ്പുര ടീം വിജയിക്കുമെന്നായിരുന്നു പരമേശ്വരയുടെ പ്രവചനം. എന്നാല്‍ ഫൈനലില്‍ ദക്ഷിണ കന്നഡ ടീം വിജയ്പുരയെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുന്നതിനിടെ മന്ത്രി തന്നെയാണ് പന്തയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

G Parameswara
അമേരിക്കൻ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; ഹോസ്‌റ്റേ ഉടമയും ജീവനക്കാരനും പിടിയില്‍

മന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ പരസ്യമായി പന്തയം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എച്ച് ആര്‍ നാഗഭൂഷണ്‍ എന്നയാള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്കെതിരെ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്.

Summary

Court orders to file case against Karnataka Home Minister Parameswara for placing a bet of Rs 500 during a match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com