അയോധ്യ രാമക്ഷേത്ര സിഇഒ പദവി: അയ്യായിരത്തിലേറെ അപേക്ഷകര്‍; 18 പേരുടെ ചുരുക്കപ്പട്ടികയായി

ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി അഭിമുഖം
Ayodhya Ram Temple
അയോധ്യ രാമക്ഷേത്രം X
Updated on
1 min read

ലഖ്നൗ: അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (സിഇഒ) തസ്തികയിലേക്ക് അപേക്ഷകരുടെ പ്രളയം. ലഭിച്ച 5,300ലേറെ അപേക്ഷകളില്‍ നിന്ന് 18 പേരുടെ ചുരുക്കപ്പട്ടിക ട്രസ്റ്റ് തയ്യാറാക്കി. ഇവര്‍ക്കായുള്ള അഭിമുഖം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രാമക്ഷേത്ര സമുച്ചയത്തില്‍ വെച്ച് നടക്കും. ക്ഷേത്രത്തില്‍ സംഭാവന തട്ടിപ്പ് ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഭരണനിര്‍വഹണം കൂടുതല്‍ ശക്തമാക്കാന്‍ സിഇഒയെ നിയമിക്കുന്നത്.

മുന്‍ ജസ്റ്റിസ് പ്രമോദ് കോഹ്ലി, റിട്ട. ലഫ്റ്റനന്റ് ജനറല്‍ വിഷ്ണുകാന്ത് ചതുര്‍വേദി, ഷിര്‍ദി സായിബാബ ട്രസ്റ്റ് മുന്‍ ചെയര്‍മാനും ശാസ്ത്രജ്ഞനുമായ സുരേഷ് ഹവാരെ എന്നിവരടങ്ങിയ പാനലാണ് ഉദ്യോഗാര്‍ഥികളെ അഭിമുഖം ചെയ്യുന്നത്. മികച്ച ഭരണപരിചയമുള്ള വ്യക്തികള്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുക.

ജൂണ്‍ ആദ്യവാരത്തിലാണ് ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്നത്. തുടര്‍ന്ന്, ക്ഷേത്ര ഭരണത്തിലും സാമ്പത്തിക കാര്യങ്ങളിലും കര്‍ശന മേല്‍നോട്ടം ഉറപ്പാക്കാന്‍ സിഇഒയെ നിയമിക്കാന്‍ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. വിഷയത്തില്‍ ജൂണ്‍ 13ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജൂണ്‍ 25ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അവിനാഷ് ശുക്ല ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും വിദേശ കറന്‍സിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Ayodhya Ram Temple
'നിന്റെയൊക്കെ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ?': ഇ20 പെട്രോൾ വിമർശകർക്കെതിരെ ബിജെപി എംപി
Ayodhya Ram Temple
സർക്കാർ ചടങ്ങുകളിൽ 'തമിഴ് തായ് വാഴ്ത്ത്' തന്നെ ആദ്യം ആലപിക്കണം; തമിഴ്‌നാട് നിയമസഭയിൽ പ്രമേയം ഐക്യകണ്ഠേന പാസാക്കി
Ayodhya Ram Temple
ആകാശച്ചുഴിയില്‍ അകപ്പെട്ടതല്ല; വിമാനം താഴ്ചയിലേക്ക് പതിച്ചതിന് കാരണം സാങ്കേതിക തകരാര്‍
Summary

Over 5,300 apply for Ram Temple CEO post amid donation row; 18 shortlisted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala PSC
ksfe scheme
VD Satheesan
Ayodhya Ram temple
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com