

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി 9 ലക്ഷത്തിലധികം ഒഴിവുകള്‍ നികത്താതെ കിടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. 2021മാര്‍ച്ച് 1വരെയുള്ള കണക്കാണ് രാജ്യസഭയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ കണക്കുകള്‍ വ്യക്തമായിട്ടില്ല.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് ആണ് സഭയില്‍ കണക്ക് വ്യക്തമാക്കിയത്. ധനവകുപ്പിന്റെ പേയ് റിസര്‍ച്ച് യൂണിറ്റിന്റെ കണക്കുപ്രകാരം, 9,79,327 ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെയും കേന്ദ്ര സര്‍വകലാശാലകളുടെയും കണക്ക് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റില്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതും നികത്തുന്നതും ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയോ വകുപ്പിന്റെയോ ഉത്തരവാദിത്തമാണ്, അത് തുടര്‍ച്ചയായ പ്രക്രിയയാണെന്നും മന്ത്രി വ്യക്തമാക്കി.
വിരമിക്കല്‍, സ്ഥാനക്കയറ്റം, രാജി, മരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് കേന്ദ്ര മന്ത്രാലയങ്ങളിലും അതുമായി ബന്ധപ്പെട്ട ഓഫീസുകളിലും ഒഴിവുകളുണ്ടായത്. തസ്തികകള്‍ നികത്തുന്നത് സമയബന്ധിതമായി തീര്‍ക്കാന്‍ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കാം അവിവാഹിതയാണ് എന്നതുകൊണ്ടു മാത്രം ഗര്‍ഭഛിദ്രം നിഷേധിക്കാനാവില്ല: സുപ്രീം കോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates