ഓക്‌സിജന്‍ ക്ഷാമം, 7,000 കിടക്കകള്‍ വേണം; പ്രധാനമന്ത്രിക്ക് കെജരിവാളിന്റെ കത്ത്

കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം അതിരൂക്ഷമായി ബാധിച്ച ഡല്‍ഹിയില്‍ വേണ്ടത്ര കിടക്കകളും ഓക്‌സിജന്‍ സംവിധാനങ്ങളുമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം
അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം അതിരൂക്ഷമായി ബാധിച്ച ഡല്‍ഹിയില്‍ വേണ്ടത്ര കിടക്കകളും ഓക്‌സിജന്‍ സംവിധാനങ്ങളുമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 7,000 കിടക്കകള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 

100ല്‍ത്താഴെ ഐസിയു ബെഡുകള്‍ മാത്രമാണ് നിലവില്‍ ആശുപത്രികളുലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തിലേക്ക് ഉയര്‍ന്നു. മൊത്തം 10,000ആശുപത്രി ബെഡുകളില്‍ 1,800എണ്ണം കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. 

വരും ദിവസങ്ങളില്‍ 6,000ഓക്‌സിജന്‍ ബെഡുകള്‍ ക്രമീകരിക്കുമെന്ന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. യമുന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്,കോമണ്‍വെല്‍ത്ത് ഗെയിം വില്ലേജ് എന്നിവിടങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളിലാണ് ഈ ക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com