സുന്ദരിമാർ ഇക്കുറി കശ്മീരിലേക്ക്; മിസ് വേൾഡ് 2023 മത്സരവേദി പ്രഖ്യാപിച്ചു

140 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ മത്സരത്തിനെത്തും
നിലവിലെ മിസ് വേൾഡ് കരോലിന ബിയലാവ്‌സ്കിയും കൂട്ടരും കശ്മീരിൽ / ചിത്രം: പിടിഐ
നിലവിലെ മിസ് വേൾഡ് കരോലിന ബിയലാവ്‌സ്കിയും കൂട്ടരും കശ്മീരിൽ / ചിത്രം: പിടിഐ
Updated on
1 min read

ശ്രീനഗർ: 71ാം ലോക സുന്ദരി മത്സരം ഇക്കുറി കശ്മീരിൽ. ഇന്ന് ശ്രീനഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘാടകരാണ് ഇക്കാര്യമറിയിച്ചത്. 140 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ മത്സരത്തിനെത്തുമെന്ന് മിസ് വേൾഡ് സിഇഒ ജൂലിയ എറിക് മോർലി അറിയിച്ചു. മേയിൽ ചേർന്ന ജി20 രാജ്യങ്ങളുടെ യോഗത്തിലാണ് മിസ് വേൾഡ് മത്സരത്തിന്റെ വേദി സംബന്ധിച്ച് തീരുമാനമെടുത്തത്.  

ഡിസംബർ എട്ടിനാണ് മിസ് വേൾഡ് 2023 മത്സരം. നിലവിലെ മിസ് വേൾഡ് കരോലിന ബിയലാവ്‌സ്കി, മിസ് ഇന്ത്യ സിനി ഷെട്ടി, മിസ് വേൾഡ് കരീബിയൻ എമ്മ പെന, മിസ് വേൾഡ് ഇംഗ്ലണ്ട് ജെസ്സിക്ക ഗാഗെൻ, മിസ് വേൾഡ് അമേരിക്ക ശ്രീ സൈനി, മിസ് ഏഷ്യ പ്രിസില്ല കാർല സപുത്രി യൂൾസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com