റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മണിക്കൂറുകള്‍ മാത്രം; ഡല്‍ഹിയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് വിളികള്‍; അറ് പേര്‍ കസ്റ്റഡിയില്‍

റിപ്പബ്ലിക്ക് ദിനാഘോഷത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിയിലെ തെരുവില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിയിലെ തെരുവില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളി. ഖാന്‍ മാര്‍ക്കറ്റിന് സമീപത്തെ മെട്രോ സ്‌റ്റേഷന് സമീപത്തായിരുന്നു യുവാക്കളുടെ മുദ്രാവാക്യം വിളി. ഇത് കണ്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 

ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ആറംഗസംഘമാണ് മുദ്രാവാക്യം വിളിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പാകിസ്ഥാന്‍ നീണാള്‍ വാഴട്ടെയെന്ന മുദ്രാവാക്യമാണ് ഇവര്‍ വിളിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്‌.

വിവരം അറിഞ്ഞ് എത്തിയ ഇവരെ പൊലീസ്  പിടികൂടുകയായിരുന്നു. കൂട്ടത്തില്‍ മൂന്ന് സത്രീകളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വാടകയ്‌ക്കെടുത്ത ബൈക്കുമായി റെയ്‌സിങ് നടത്തുന്നതിനിടെയാണ് രാജ്യങ്ങളുടെ പേര് വിളിച്ച് മുദ്രാവാക്യം വിളിച്ചത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com