Parliament session from June 24 to July 3 Kiren Rijiju
പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 24 മുതല്‍ഫയല്‍ ചിത്രം

പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 24 മുതല്‍

ജൂണ്‍ 27ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും.
Published on

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 24ന് ആരംഭിക്കുമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. ജൂലായ് മുന്നുവരെയായിരിക്കും സമ്മേളനം. അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും.

സമ്മേളനത്തിന്റെ ആദ്യമൂന്ന് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. അതിനുശേഷമായിരിക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പ്. രാജ്യസഭാ സമ്മേളനം ജൂണ്‍ ഇരുപത്തിയേഴ് മുതല്‍ മൂന്ന് വരെ നടക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂണ്‍ 27ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. അതിന് പിന്നാലെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പരിപാടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുമേലുളള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മറുപടി പറയും.

Parliament session from June 24 to July 3 Kiren Rijiju
ചന്ദ്രബാബു നായിഡുവും മോഹന്‍ ചരണ്‍ മാജിയും ആന്ധ്രയെയും ഒഡിഷയെയും നയിക്കും, സത്യപ്രതിജ്ഞ ഇന്ന്; മോദി അടക്കം പ്രമുഖര്‍ പങ്കെടുക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com