

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചര്‍ച്ച അമ്പത് മിനിറ്റ് നീണ്ടുനിന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രം പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തെക്കുറിച്ച് പവാര്‍ പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ചു. കര്‍ഷക പ്രക്ഷോഭം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും ചര്‍ച്ച നടന്നതായാണ് വിവരം. 
ശരദ് പവാര്‍ മോദിയെ സന്ദര്‍ശിച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നും സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത് ഭരണഘടന ലംഘനമാണെന്നും പവാര്‍ മോദിക്ക് എഴുതിയ കത്തില്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി ദിവസങ്ങള്‍ക്കുള്ളിലാണ് പവാറിന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യസര്‍ക്കാരില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പവാറിന്റെ മോദിയെ സന്ദര്‍ശിക്കല്‍ എന്നതും പ്രസക്തമാണ്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
