വീട്ടില്‍ കയറി വളര്‍ത്തുനായയെ പുലി തിന്നു; നാട്ടുകാര്‍ ഭീതിയില്‍

തമിളകം ഗസ്റ്റ് ഹൗസിന് സമീപമുള്ള വെസ്‌റ്റോഡയിലാണ് പുള്ളിപ്പുലി വീട്ടില്‍ കയറി വളര്‍ത്തുനായയെ കൊന്നത്.
സിസി ടിവി  ദൃശ്യം
സിസി ടിവി ദൃശ്യം
Updated on: 
1 min read

ഊട്ടി: ഊട്ടിയിലെ ജനവാസമേഖലയില്‍ വീണ്ടം പുലി ശല്യം. പുള്ളിപ്പുലി വീട്ടില്‍ കയറി വളര്‍ത്തുനായയെ കൊന്നതോടെ പ്രദേശവാസികള്‍ ഭീതിയിലായി. തമിളകം
ഗസ്റ്റ് ഹൗസിന് സമീപമുള്ള വെസ്‌റ്റോഡയിലാണ് പുള്ളിപ്പുലി വീട്ടില്‍ കയറി വളര്‍ത്തുനായയെ കൊന്നത്.

സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നായയെ വീട്ടുകാരന്‍ വളര്‍ത്തിയിരുന്നു. നായയെ കാണാതയിനതെ തുടര്‍ന്ന് വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലി നായയെ കടിച്ചുകൊണ്ടുപോകുന്ന വീഡിയോ കണ്ടത്. പുലര്‍ച്ചെ ഗോവണിയിലൂടെ ഇരുനില വീടിന്റെ രണ്ടാം നിലയിലേക്ക് കയറുന്ന പുള്ളിപ്പുലി കൂട്ടില്‍ നിന്ന് വളര്‍ത്തുനായയെ കടിച്ചുകൊണ്ട് പോകുകയാണ്.

പുലിയെ കണ്ടെന്ന വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ നാട്ടുകാര്‍ ഭീതിയിലാണ്. ഏറെ ജനങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. പുലിയെ പിടികൂടാന്‍ അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എച്ച്പിഎഫ് പരിസരത്തുവച്ച് കടുവ ഒരു പശുവിനെ കൊന്ന് തിന്നിരുന്നു .

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com