'തമിഴ്‌നാട്ടില്‍ ജനങ്ങള്‍ സംതൃപ്തര്‍, കേരളത്തില്‍ ചരിത്ര ജനവിധിയോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരും'

People largely satisfied with the governance in Tamil Nadu: Congress leader Sachin Pilot
സച്ചിന്‍ പൈലറ്റ്
Updated on
1 min read

ചെന്നൈ: കേരളത്തില്‍ ചരിത്ര ജനവിധിയോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ എംഎല്‍എയുമായ സച്ചിന്‍ പൈലറ്റ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക്എഡു കോണ്‍ക്ലേവിന്റെ 14-ാമത് പതിപ്പില്‍ 'Beyond Degrees: Notes from the Field', എന്ന വിഷയത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തക കാവേരി ബംസായിയുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സീറ്റ് ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍, ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ മികച്ച ഭരണമാണെന്നും ജനങ്ങള്‍ സംതൃപ്തരാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. എതിര്‍പ്പും വിയോജിപ്പും സ്വാഭാവികമാണെന്നും എന്നാല്‍ സര്‍ക്കാരിന് വലിയതോതില്‍ അഭിനന്ദനം ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.ചരിത്രപരമായ ജനവിധിയോടെ കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് നല്ല അവസരമാണുണ്ടാകുയെന്നും' അദ്ദേഹം പറഞ്ഞു.

'ഇന്ന് രാഷ്ട്രീയത്തില്‍, പ്രത്യയശാസ്ത്രങ്ങള്‍ ഇടയ്ക്കിടെ മാറുന്നു. ആളുകള്‍ ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു, അത് ഒരു വ്യക്തിയുടെ തീരുമാനമാണ്. എന്നിരുന്നാലും, ആ തീരുമാനം ശരിയോ തെറ്റോ എന്ന് ആത്യന്തികമായി വിലയിരുത്തുന്നത് പൊതുജനങ്ങളാണ്,' അദ്ദേഹം പറഞ്ഞു.

'മുന്‍കാലങ്ങളില്‍ വിദ്യാര്‍ത്ഥി, തൊഴിലാളി, സാമൂഹിക പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രതിഷേധങ്ങളിലും പ്രകടനങ്ങളും ഇടിവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ കുറയുന്നത് സഹിഷ്ണുതയില്ലാത്ത ചുറ്റുപാടുകള്‍ കാരണമാണ്. അതുകൊണ്ട് ഇതൊരു നല്ല സൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു.

People largely satisfied with the governance in Tamil Nadu: Congress leader Sachin Pilot
എസ്ഐആറില്‍ വോട്ടര്‍ പട്ടികയില്‍നിന്നു വെട്ടി, ബിജെപി വന്നാല്‍ രാജ്യത്തുനിന്നു തന്നെ അവരെ പുറത്താക്കും: അമിത് ഷാ

താന്‍ 'നെഗറ്റീവ് വോട്ട്' തേടുന്നത് ഒഴിവാക്കുമെന്നും കുറ്റപ്പെടുത്തുന്നതിനും തെറ്റ് കണ്ടെത്തുന്നതിനും പകരം, ഒരു 'പോസിറ്റീവ് രാഷ്ട്രീയ പ്രവര്‍ത്തകന്‍' ആകാനാണ് ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഗ്രാമീണ മേഖലകളിലെ തൊഴില്‍ സാഹചര്യങ്ങള്‍ ആശങ്കാജനകമാണെന്നും വിദ്യാസമ്പന്നരും വൈദഗ്ധ്യമുള്ളവരുമായവര്‍ താഴെക്കിടയിലുള്ള ജോലികള്‍ ചെയ്യുന്നത് വ്യാപകമായ തൊഴിലില്ലായ്മയിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക അസമത്വം ഈ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുന്നു, സാമ്പത്തികമായി ഉയര്‍ന്ന ഒരു ശതമാനം വരുന്നവര്‍ രാജ്യത്തിന്റെ ആസ്തിയുടെ 40 ശതമാനം കൈവശം വയ്ക്കുമ്പോള്‍ താഴെയുള്ളവര്‍ 50 ശതമാനത്തിന് 3 ശതമാനം ആസ്തി മാത്രമേ സ്വന്തമായുള്ളൂ. വര്‍ദ്ധിച്ചുവരുന്ന ഇത്തരം അന്തരവ് സാമൂഹത്തില്‍ വിഭജനങ്ങളുണ്ടാക്കുമെന്നും, ഇത് യുവാക്കളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Summary

People largely satisfied with the governance in Tamil Nadu: Congress leader Sachin Pilot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com