ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന പ്രതീക്ഷാനിര്‍ഭരമായ റിപ്പോര്‍ട്ടുകള്‍ക്കിടെ, ഇന്ത്യയ്ക്ക് ആശ്വാസത്തിന് വകയില്ലെന്ന് വിദഗ്ധരുടെ അഭിപ്രായം. ഫൈസറിന്റെ വാക്‌സിന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ടതായി വരും. അതിനാല്‍ വികസ്വര രാജ്യമായ ഇന്ത്യയില്‍ ഫൈസറിന്റെ വാക്‌സിന്‍ വിതരണം വെല്ലുവിളി സൃഷ്ടിക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറയുന്നു.
ഫൈസറിന്റെ വാക്‌സിന്‍ രാജ്യവ്യാപകമായി വിതരണം ചെയ്യുന്നതിന് വലിയതോതിലുള്ള അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതായി വരും. കോള്‍ഡ് ചെയ്ന്‍ സംവിധാനം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ ഫലപ്രദമായി വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിക്കൂ. ഇന്ത്യ പോലെ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് ഫൈസറിന്റെ വാക്‌സിന്‍ വിതരണം വെല്ലുവിളി സൃഷ്ടിക്കുമെന്ന് രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. ഗ്രാമീണ മേഖലയിലാണ ഇത് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. ചില വാക്‌സിനുകളുടെ മൂന്നാം ഘട്ട പരീക്ഷണം ഫലപ്രദമെന്ന റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിലെ നിര്‍ണായകഘട്ടത്തില്‍ വാക്‌സിന്‍ 90 ശതമാനവും ഫലപ്രദമാണെന്ന് കഴിഞ്ഞദിവസമാണ് പ്രമുഖ മരുന്ന നിര്‍മ്മാണ കമ്പനിയായ ഫൈസര്‍ അവകാശവാദം ഉന്നയിച്ചത്. തിങ്കഴാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഫൈസറും ജര്‍മ്മന്‍ പാര്‍ട്ട്ണറുമായ ബയോടെക് എസ്ഇയും കൂടെ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വലിയ രീതിയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി പരീക്ഷണം വിജയമാണെന്ന് അവകാശപ്പെടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസര്‍. മൂന്നാംഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്പനിയുടെ അവകാശവാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates