കീറിയ 200 രൂപ നോട്ട് വാങ്ങിയില്ല; പിസ ഡെലിവറിമാന് നേരെ വെടിയുതിര്‍ത്തു; ഗുരുതരം

വെടിയൊച്ച കേട്ട അയല്‍വാസിയാണ് വിവരം പൊലീസില്‍ അറിയിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ഷാജഹാന്‍പൂര്‍: കീറിയ ഇരുന്നൂറ് രൂപ നോട്ട് വാങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പിസ ഡെലിവറിമാനെ  വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ സച്ചിന്‍ കാശ്യപിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ നയീം ഖാന്‍ (29), നദീം ഖാന്‍ (27) എന്നിവരെ അറസ്റ്റ് ചെയ്തതായി സദാര്‍ ബസാര്‍ എസ്എച്ച്ഒ അമിത് പാണ്ഡെ പറഞ്ഞു. ഇവരില്‍ നിന്ന് നാടന്‍ തോക്കുകളും പൊലീസ് കണ്ടെടുത്തു.

പിസാ ഷോറൂം പൂട്ടൊനൊരുങ്ങതിനിടെ രാത്രി പതിനൊന്ന് മണിക്കാണ് ഇവര്‍ ഫോണിലൂടെ വിളിച്ച് പിസ ഓര്‍ഡര്‍ ചെയ്തത്. പതിനൊന്നരയോടെ സച്ചിനും സഹായിയും പിസ എത്തിച്ച് പണം വാങ്ങിതിരിച്ചുപോരുകയും ചെയ്തു. ഇവര്‍ നല്‍കിയ 200 രൂപയുടെ നോട്ടുമായി സമീപത്തെ കടയില്‍ നിന്ന് ശീതള പാനീയം വാങ്ങി. എന്നാല്‍ ഈ പണം കീറിയതാണെന്ന് പറഞ്ഞ് വാങ്ങാന്‍ കടയുടമ തയ്യാറായില്ല. ഉടന്‍ തന്നെ ഇരുവരും നദീമിന്റെ വീട്ടിലെത്തി നോട്ട് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നദീം അതിന് തയ്യാറായില്ല. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍ സഹോദരന്‍ നയീം സച്ചിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട അയല്‍വാസിയാണ് വിവരം പൊലീസില്‍ അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com