'വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഇന്ത്യയില്‍ തന്നെയുണ്ട്'; പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്ന് വ്യോമയാന മന്ത്രി

'വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വിദേശത്തേക്ക് അയക്കില്ല'
Air India plane crashes in Ahmedabad
തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ( Ahmedabad Plane Crash )എപി
Updated on
1 min read

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യയുടെ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. അപകടത്തെത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ റെക്കോര്‍ഡറിന് ബാഹ്യമായി വലിയ കേടുപാടുകള്‍ സംഭവിച്ചതിനാല്‍, ഡാറ്റ വീണ്ടെടുക്കലിനായി ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വിദേശത്തേക്ക് അയക്കില്ല, ഇന്ത്യയില്‍ തന്നെയുണ്ട്, ബ്ലാക്ക് ബോക്‌സുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്. ബ്ലാക്ക് ബോക്സ് നിലവില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ബ്ലാക്ക് ബോക്‌സ് പരിശോധിക്കുകയാണെന്നും റാം മോഹന്‍ നായിഡു പറഞ്ഞു.

Air India plane crashes in Ahmedabad
35000 അടി മുകളില്‍ പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും, അന്വേഷണം

വാഷിങ്ടണിലെ നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലേക്കു ബ്ലാക്ക് ബോക്‌സ് അയച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബ്ലാക്ക് ബോക്സ് യുഎസിലേക്ക് അയച്ചാല്‍, എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സംഘവും അങ്ങോട്ടേക്കു പോകുമെന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ജൂണ്‍ 12 ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 242 യാത്രക്കാരുമായി പറന്ന ദുരന്ത വിമാനം തകര്‍ന്നുവീണത് . സംഭവത്തില്‍ ഒരു യാത്രക്കാരന്‍ രക്ഷപ്പെട്ടെങ്കിലും മരണസംഖ്യ 274 ആയി.

Air India plane crashes in Ahmedabad
രാഹുല്‍ ഗാന്ധി വിദേശത്ത് രഹസ്യമായി അവധി ആഘോഷിക്കുന്നു,ആരോപണവുമായി ബിജെപി; പ്രതികരിച്ച് കോണ്‍ഗ്രസ്
Summary

plane's black box is in India Aviation Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com