

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്ത് രഹസ്യമായി അവധി ആഘോഷിക്കുകയാണെന്നും വിദേശ പര്യടനത്തെപ്പറ്റി പ്രതിപക്ഷ നേതാവെന്ന നിലയില്‍ അദ്ദേഹം രാജ്യത്തെ ജനങ്ങളോടു മറുപടി പറയണമെന്നും ബിജെപി നേതാവ് അമിത് മാളവ്യ. എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അമിത് മാളവ്യയുടെ ആരോപണം. ഇതിനു പിന്നാലെ കോണ്‍ഗ്രസ് മറുപടിയുമായി രംഗത്തുവന്നു.
''രാഹുല്‍ ഗാന്ധി കഴിഞ്ഞ ആഴ്ച രഹസ്യമായി അവധിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ അദ്ദേഹം വീണ്ടും വിദേശത്തേയ്ക്ക് പറന്നു. വെളിപ്പെടുത്താത്ത ഏതോ സ്ഥലത്തേക്ക്'', മാളവ്യ എക്‌സില്‍ കുറിച്ചു. എന്തുകൊണ്ടാണ് ഈ പതിവ് തിരോധാനങ്ങള്‍ ഉണ്ടാകുന്നത്. അദ്ദേഹം പലപ്പോഴും രാജ്യത്തു നിന്നും മാറി നില്‍ക്കുന്നത് എന്തിനാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹം കടപ്പെട്ടിരിക്കുന്നുവെന്നും മാളവ്യ ആരോപിച്ചു.
അതേസമയം രാഹുല്‍ ഗാന്ധി തന്റെ അനന്തരവളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനാണ് ലണ്ടനിലേയ്ക്ക് പോയതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര എക്‌സില്‍ പോസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് പതിവു പോലെ വൃത്തികെട്ട തന്ത്രങ്ങള്‍ കളിക്കുകയാണ്. ഈ വൃത്തികെട്ട തന്ത്രങ്ങളല്ലാതെ മറ്റൊന്നും അവര്‍ക്ക് അറിയില്ലെന്നും പവന്‍ ഖേര എഴുതി.
അടുത്തിടെ അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകട സ്ഥലത്ത് പോയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. എക്‌സിലൂടെയാണ് അദ്ദേഹം അന്ന് ദുഃഖം രേഖപ്പെടുത്തിയത്. ഹൃദയഭേദകമാണെന്നും കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
BJP leader Amit Malviya has claimed that Congress leader Rahul Gandhi has been going on secret foreign holidays, and as the Leader of Opposition (LoP), he needs to answer the people of the country.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates