അഞ്ച് ഘട്ടം കഴിഞ്ഞപ്പോഴേക്കും മോദി 310 സീറ്റുകള്‍ നേടി; അമിത് ഷാ

രാഹുലും ലാലുവും പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടതായും ബിഹാറില്‍ ഇത്തവണ ഇന്ത്യാമുന്നണിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
"PM Modi has already won 310 seats till the 5th phase of Lok Sabha:" Amit
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഫയല്‍
Updated on
1 min read

പട്‌ന: ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ അഞ്ച് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോഴെക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം 310 സീറ്റുകള്‍ നേടിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലും ലാലും പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടതായും ബിഹാറില്‍ ഇത്തവണ ഇന്ത്യാമുന്നണിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസും സഖ്യകക്ഷികളും പാകിസ്ഥാന്റെ പേര് പറഞ്ഞ് ഇന്ത്യക്കാരെ ഭയപ്പെടുത്തുകയാണെന്ന് അമിത് ഷാ പറഞ്ഞു. പാകിസ്ഥാന്റെ ആറ്റം ബോംബ് പറഞ്ഞാണ് കോണ്‍ഗ്രസ് സഖ്യനേതാക്കള്‍ ഭയപ്പെടുത്തുന്നത്. അവരുടെ ആറ്റംബോംബിനെ മാത്രമല്ല, ഒന്നിനെയും ബിജെപി ഭയക്കുന്നില്ല. എന്തുവില കൊടുത്തും പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കും. അത് ബിജെപിയുടെ ദൃഡനിശ്ചയമാണ്. കാരണം അത് ഇന്ത്യയുടെ ഭൂമിയാണെന്നും അമിത് ഷാ പറഞ്ഞു.

കശ്മീര്‍ മേഖലയിലെ തീവ്രവാദം അവസാനിപ്പിക്കാനായത് മോദിയുടെ വലിയ നേട്ടമാണ്. ആര്‍ട്ടിക്കിള്‍ 370നെ കോണ്‍ഗ്രസ് എന്നും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ 2019 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രാജ്യത്തുനിന്ന് എന്നെന്നേക്കുമായി തീവ്രവാദം ഇല്ലാതാക്കുന്ന നടപടി സ്വീകരിക്കുകയും ചെയ്തതായി ഷാ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഝാര്‍ഖണ്ഡ്, ബിഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നക്‌സലിസത്തെ ചെറുക്കാനും മോദിക്ക് കഴിഞ്ഞു. മൂന്നാം തവണ മോദി അധികാരത്തിലെത്തിയാല്‍ ഛത്തീസ്ഗഡില്‍ നിന്ന് മാവോയിസ്റ്റുകളെ പൂര്‍ണമായും പിഴുതെറിയുമെന്നും ഷാ പറഞ്ഞു. എഴുപത് വര്‍ഷമാണ് കോണ്‍ഗ്രസും ലാലുവും രാമക്ഷേത്രനിര്‍മാണം തടഞ്ഞത്. രണ്ടാം തവണയും മോദിയെ പ്രധാനമന്ത്രിയാക്കിയപ്പോള്‍ അദ്ദേഹം അത് ഭക്തര്‍ക്കായി തുറന്നുനല്‍കിയെന്നും അമിത് ഷാ പറഞ്ഞു.

സംവരണം അട്ടിമറിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'നിങ്ങള്‍ക്ക് വേണ്ടത് ലാലുവിന്റെ ജംഗിള്‍ രാജ് ആണോ അതോ പ്രധാനമന്ത്രി മോദിയുടെ കീഴില്‍ പാവപ്പെട്ടവരുടെ ക്ഷേമമാണോ? കോണ്‍ഗ്രസ് പാര്‍ട്ടിയും ലാലു പ്രസാദ് യാദവും മമത ബാനര്‍ജിയും നമ്മുടെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം തട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. കര്‍ണാടകയില്‍ അവര്‍ മുസ്ലീങ്ങള്‍ക്ക് 5% സംവരണം നല്‍കി, ഹൈദരാബാദില്‍ അവര്‍ മുസ്ലീങ്ങള്‍ക്ക് 4% സംവരണം നല്‍കി. 400 സീറ്റുകള്‍ മറികടക്കാന്‍ നിങ്ങള്‍ ബിജെപിയെ സഹായിച്ചാല്‍ ഞങ്ങള്‍ മുസ്ലീം സംവരണം റദ്ദാക്കുകയും പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുകയും ചെയ്യും'- ഷാ പറഞ്ഞു.

"PM Modi has already won 310 seats till the 5th phase of Lok Sabha:" Amit
എക്‌സ്പ്രസ് സ്ഥാപകന്‍ രാംനാഥ് ഗോയങ്കയുടെ മകന്റെ ഭാര്യ സരോജ് ഗോയങ്ക അന്തരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com