'പാകിസ്ഥാന്റെ ചതിക്കെതിരായ വിജയം; ഭീകരവാദം അടിച്ചമര്‍ത്തും'; കാര്‍ഗില്‍ യുദ്ധവിജയ സ്മരണയില്‍ രാജ്യം

പാകിസ്ഥാന്‍ ഭീകരവാദം ഉപയോഗിച്ച് രാജ്യത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. അവരോട് ഒരുകാര്യം തീര്‍ത്തുപറയുകയാണ്. ഭീകരവാദം കൊണ്ട് ഒരിക്കലും വിജയിക്കാനാകില്ലെന്നും ഇന്ത്യന്‍ സൈന്യം അത് പൂര്‍ണമായും അടിച്ചമര്‍ത്തുമെന്നും മോദി
Narendra Modi speaks during a program to commemorate the 25th anniversary of the  Kargil Vijay Diwas
കാര്‍ഗില്‍ വിജയദിവസത്തില്‍ ദ്രാസില്‍ പ്രധാനമന്ത്രി സംസാരിക്കുന്നു പിടിഐ
Updated on
2 min read

ശ്രീനഗര്‍: കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് മരണമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഒരോ സൈനികന്റെയും ത്യാഗം രാജ്യം ഓര്‍ക്കുന്നുവെന്നും മോദി പറഞ്ഞു. കാര്‍ഗില്‍ യുദ്ധവിജത്തിന്റെ 25ാം വാര്‍ഷിക ദിനത്തില്‍ ദ്രാസിലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കാര്‍ഗിലിലേത് കേവലം യുദ്ധവിജയം മാത്രമല്ല, പാകിസ്ഥാന്റെ ചതിക്കെതിരായ ജയമാണെന്നും മോദി പറഞ്ഞു. കാര്‍ഗില്‍ വെറും വിജയദിവസമല്ല സത്യത്തിന്റെ വിജയദിവസമാണ്. സത്യത്തിന് മുന്നില്‍ ഭീകരവാദം തകര്‍ന്നു. അവര്‍ അനുഭവത്തില്‍ നിന്ന് ഒന്നും പഠിച്ചില്ല. പാകിസ്ഥാന്‍ ഭീകരവാദം ഉപയോഗിച്ച് രാജ്യത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. അവരോട് ഒരുകാര്യം തീര്‍ത്തുപറയുകയാണ്. ഭീകരവാദം കൊണ്ട് ഒരിക്കലും വിജയിക്കാനാകില്ലെന്നും ഇന്ത്യന്‍ സൈന്യം അത് പൂര്‍ണമായും അടിച്ചമര്‍ത്തുമെന്നും മോദി പറഞ്ഞു.

യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധിപ്പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1999 ജൂലായ് 26നാണ് മൂന്ന് മാസത്തോളം നീണ്ട യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനുമേല്‍ വിജയം നേടിയത്. യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനം 'കാര്‍ഗില്‍ വിജയ് ദിവസ്' ആയി ആചരിക്കുന്നത്. .500-ലധികം സൈനികർ ഈ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞു.

'നമ്മുടെ സൈന്യത്തിന്റെ ധീരതയ്ക്കും വീര്യത്തിനും ആദരവ് അര്‍പ്പിക്കാനുള്ള അവസരമാണ് കാര്‍ഗില്‍ വിജയ് ദിവസ്. 1999-ല്‍ കാര്‍ഗില്‍ മലനിരകളില്‍ രാജ്യത്തിന്റെ സംരണക്ഷണത്തില്‍ ജീവന്‍ ത്യജിച്ച ഓരോ സൈനികള്‍ക്ക് ആദരഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ പവിത്രമായായ ഓര്‍മകള്‍ക്ക് മുന്നില്‍ വണങ്ങുന്നു. '- രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യുദ്ധത്തില്‍ വീരമൃത്യ വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.''കാര്‍ഗില്‍ വിജയ് ദിവസിന്റെ 25-ാം വാര്‍ഷികത്തില്‍, 1999ലെ യുദ്ധത്തില്‍ വീറോടെ പൊരുതിയ ധീര സൈനികരുടെ ഉജ്ജ്വല സ്മരണയെ രാജ്യം ഓര്‍ക്കുന്നു. അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും രാജ്യസ്‌നേഹവുമാണ് നമ്മെ സൂരക്ഷിതരാക്കിയത്.അവരുടെ സേവനവും ത്യാഗവും ഓരോ ഇന്ത്യക്കാരനും വരും തലമുറയക്കും പ്രചോദനമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാനും സായുധ സേനയിലെ എല്ലാ മേൽ ഉദ്യോഗസ്ഥരും ധീര സൈനികരുടെ പരമോന്നത ത്യാഗത്തെ അനുസ്മരിച്ചു. “ഞങ്ങൾ കാർഗിലിലെ വീരന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു, ധൈര്യത്തോടും ബഹുമാനത്തോടും ത്യാഗത്തോടും കൂടി നമ്മുടെ രാജ്യത്തെ സംരക്ഷിച്ചുകൊണ്ട് അവരുടെ പൈതൃകത്തെ ഞങ്ങൾ ബഹുമാനിക്കുന്നത് തുടരും,”- ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന്റെ പ്രസ്താവനയിൽ പറഞ്ഞു.

യുദ്ധസമയത്ത് രാജ്യത്തിന്റെ പ്രദേശം സംരക്ഷിച്ച ധീരരായ സൈനികർക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ആദരാഞ്ജലികൾ അർപ്പിച്ചു. “കാർഗിൽ വിജയ് ദിവസിൽ, നമ്മുടെ ധീരരായ സൈനികരുടെ വീര്യത്തിനും അർപ്പണബോധത്തിനും അഭിവാദ്യം അർപ്പിക്കുന്നു. അവരുടെ ധൈര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പാരമ്പര്യം എല്ലാ ഇന്ത്യക്കാർക്കും വഴികാട്ടിയായി പ്രവർത്തിക്കുന്നു, ”- അദ്ദേഹം പറഞ്ഞു.ആഘോഷത്തോടനുബന്ധിച്ച് ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ ഉൾപ്പെടെ രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

Narendra Modi speaks during a program to commemorate the 25th anniversary of the  Kargil Vijay Diwas
'ആ തെറ്റു മനസ്സിലാക്കാന്‍ അഞ്ചു പതിറ്റാണ്ടെടുത്തു'; സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആര്‍എസ്എസ് വിലക്കു നീക്കിയതില്‍ മധ്യപ്രദേശ് ഹൈക്കോടതി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com