നരേന്ദ്രമോദി ചൈനയിലേക്ക്; ഗാല്‍വന്‍ സംഘര്‍ഷത്തിനുശേഷം ആദ്യം

ഗാല്‍വന്‍ സംഘര്‍ഷത്തിനുശേഷമുള്ള മോദിയുടെ ആദ്യസന്ദര്‍ശനമാണിത്.
pm modi
പ്രധാനമന്ത്രി നരേന്ദ്രമോദി ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ നടക്കുന്ന എസ് സിഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഗാല്‍വന്‍ സംഘര്‍ഷത്തിനുശേഷമുള്ള മോദിയുടെ ആദ്യസന്ദര്‍ശനമാണിത്.

pm modi
75 ശതമാനം ഹാജര്‍ ഇല്ലെങ്കില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ഇരുത്തില്ല; 10,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി സിബിഎസ്ഇ

യുഎസ് തീരുവ തര്‍ക്കത്തിനിടെയുള്ള നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. 2019ലാണ് മോദി അവസാനമായി ചൈന സന്ദര്‍ശിച്ചത്. എസ് സിഒ ഉച്ചകോടിയില്‍ സുരക്ഷ, ഭീകരത, വ്യാപാരം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകും.

pm modi
1.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം; ആറ് മന്ത്രാലയങ്ങള്‍ ഒരു കുടക്കീഴില്‍; കര്‍ത്തവ്യഭവന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അനൗപചാരിക കൂടിക്കാഴ്ച ഉണ്ടായേക്കും. നേരത്തെ, 2024 ഒക്ടോബറില്‍, കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന്, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ കുറഞ്ഞിരുന്നു.

Summary

Prime Minister Narendra Modi will visit China to attend the regional summit SCO in Tianjin city.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com