ഡോക്ടറില്ലാതെ നഴ്‌സുമാര്‍ പ്രസവമെടുത്തു; അമ്മയും കുഞ്ഞും മരിച്ചു

ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് പ്രസവത്തിനായി പിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ അമ്മയും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
Pregnant woman dies after nurses 'perform delivery in absence of doctor' in TN
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡോക്ടറില്ലാതെ നഴ്‌സുമാര്‍ പ്രസവം നടത്തിയതിനെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. 30 വയസുള്ള ജി സാഹിറയാണ് മരിച്ചത്.

പുതുക്കോട്ടൈയ്ക്കകത്തുള്ള സിരുപാടു ഗ്രാമ നിവാസിയാണ് സാഹിറ. ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് പ്രസവത്തിനായി പിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ അമ്മയും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ കുറവുണ്ടായതിനാല്‍ നഴ്‌സുമാരാണ് പ്രസവം എടുത്തതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ അമ്‌നിയോട്ടിക് സഞ്ചി പൊട്ടിയതായി അവര്‍ പറയുന്നു.

ഇത്രയും ഗുരുതരമായ അവസ്ഥയുണ്ടായിട്ടും രാവിലെ 10 മണിവരെ ഡോക്ടര്‍ എത്തിയില്ല. തുടര്‍ന്നാണ് നഴ്‌സുമാര്‍ ഇവരെ മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്യുന്നത്. എന്നാല്‍ മെഡിക്കല്‍ കോളജിലേയ്ക്കുള്ള യാത്രയ്ക്കിടെ പെണ്‍കുട്ടി മരിക്കുകയായിരുന്നു.

മരണത്തിന് കാരണക്കാരായ നഴ്‌സുമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ച് കുടുംബം പ്രതിഷേധിച്ചു. ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ അവിടെ ഒരു ഡോക്ടറും ഉണ്ടായിരുന്നില്ല. ശ്വാസതടസം അനുഭവപ്പെടുന്നതുവരെ അവര്‍ വയറ്റില്‍ അമര്‍ത്തിയെന്ന് സാഹിറയുടെ അമ്മ നബീല പറഞ്ഞു. സംഭവത്തെക്കുറിച്ച് ഡെപ്യൂട്ടി ഡയറക്ടറോട് സംസാരിക്കാന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് നടത്തിയ ശ്രമം ഫലം കണ്ടില്ല. സാഹിറയുടെ ആരോഗ്യ സ്ഥിതി കൃത്യമായി പരിശോധിച്ചിരുന്നെന്നും എന്നാല്‍ ഗര്‍ഭാശയം തുറന്നു വരാന്‍ വൈകിയതിനാല്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയായിരുന്നുവെന്നും നിലവില്‍ പിഎച്ച്‌സിയില്‍ അഞ്ച് ഡോക്ടര്‍മാരുണ്ടെന്നുമാണ് ജില്ലാ ഭരണകൂടം നടത്തിയ പത്രക്കുറിപ്പില്‍ പറയുന്നത്. ബന്ധുക്കള്‍ സാഹിറയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് വയസുള്ള ഒരു മകളുണ്ട് സാഹിറയ്ക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com